നോമ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. രാവിലെ 5 മണിക്ക് ആരംഭിക്കുന്ന വ്രതം വൈകീട്ട് 6.30 വരെ നീളും. ഈ പന്ത്രണ്ടര മണിക്കൂർ ജലപാനമില്ലാതെ പ്രാർത്ഥനാ നിർഭരമായി കഴിയുകയാണ് വിശ്വാസികൾ. 
വെള്ളവും ഭക്ഷണവും കഴിക്കാതിരിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക സ്വാഭാവികമാണ്. പുലർച്ചെ നോമ്പ് എടുക്കുന്നതിന് മുൻപ് കഴിക്കുന്ന ഇടത്താഴത്തിലെ ഭക്ഷണം ശ്രദ്ധിച്ചാൽ ശരീരത്തെ ബാധിക്കുന്ന അമതി ക്ഷീണം ഒഴിവാക്കാം.
ദിവസം മുഴുവൻ ഊർജം പകരാൻ കഴിയുന്ന ഒരു എനർജി ഡ്രിങ്കാണ് ഈത്തപ്പഴം ഓട്ട്‌സ് സ്മൂത്തി. ഇത് തയാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. കാൽ കപ്പ് ഓട്ട്‌സ് അര കപ്പ് ഈത്തപ്പഴം അരിഞ്ഞത് ഒരകു ചെറു പഴം, ഒന്നര കപ്പ് പാൽ, ആവശ്യമെങ്കിൽ ഒരു ടേബിൾ സ്പൂൺ പീനട്ട് ബട്ടർ എന്നിവ മിക്‌സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് രാവിലെ കുടിച്ചാൽ ദിവസം മുഴുവൻ ഊർജം ലഭിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

വിറ്റമിൻ എ, ബി6, ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയുടെ കലവറയാണ് ഈത്തപ്പഴം. അതുകൊണ്ട് തന്നെ നോമ്പ് എടുക്കുന്നവർ ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകുമെന്നാണ് ന്യൂട്രീഷണിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.
Dates Smoothie Ramadan Fasting Energy Drink
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതോ?

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. നാരങ്ങയ്ക്ക് ശക്തമായ ആൻറി ബാക്ടീരിയൽ…

മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം കറ്റാര്‍വാഴ കൊണ്ടുള്ള ഈ എട്ട് ഫേസ് പാക്കുകള്‍…

നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും…

ദിവസവും വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത്…