Stay Tuned!

Subscribe to our newsletter to get our newest articles instantly!

Games Mobile

പബ്ജി ബാറ്റിൽഗ്രൗണ്ട്സ് വിലക്ക് മാറി തിരികെയെത്തുന്നു



പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ വിലക്ക് മാറി തിരികെയെത്തുന്നു. ഗെയിം തുടർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ അറിയിച്ചു. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിൽ ഗെയിം ഉടൻ തിരികെയെത്തുമെന്നാണ് വിവരം. 10 മാസം മുൻപ് കഴിഞ്ഞ ജൂലായിലാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഗെയിമിനെ ഇന്ത്യയിൽ വിലക്കിയത്. അത് മുതൽ വിലക്ക് നീക്കാൻ ക്രാഫ്റ്റൺ ശ്രമിക്കുകയാണ്.
ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐയെ നിരോധിച്ചത്. കഴിഞ്ഞ ജൂണിലാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.
PubG BGMI Returning Krafton

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Mobile Tech

ചാർജിങ് ഇനി ഫാസ്റ്റാക്കാം : അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാം

ഫോൺ കുത്തിയിട്ടാൽ ഫുൾ ചാർജാകാൻ എത്ര സമയമെടുക്കും. ഒരുപാട് സമയമെടുക്കുമല്ലേ. സാധാരണ എടുക്കുന്നതിനെക്കാൾ വേ​ഗത്തിൽ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന ചാർജറുമായി റെഡ്മീ. അഞ്ച് മിനിറ്റിനുള്ളിൽ
Mobile Tech Xiaomi

മൂന്ന് ഫോണുകളുമായി ഷവോമി 13 പരമ്പര ഫോണുകൾ പുറത്തിറക്കി

ഷവോമി 13 പരമ്പര ഫോണുകള്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി ഫെബ്രുവരി 26 ഞായറാഴ്ച ബാര്‍സലോനയില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. ഷവോമി 13,
Total
0
Share