ഹോട്ടലിലോ  മറ്റു അത്യാവശ്യഘട്ടങ്ങളിലോ യുപിഐ പേമെന്റിലെ സെർവർ തകരാർ കുടുക്കിയിട്ടുണ്ടോ?. ഇതാ ചെറിയ ഓൺലൈൻ ഇടപാടുകൾ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനം ഇനി ഗൂഗിൾ പേയിലും. 200 രൂപയിൽ താഴെയുള്ള യുപിഎ ഇടപാടുകൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ ഇതുവഴി നടത്താനാകും.
യുപിഐ സെർവർ തകരാറും വേഗക്കുറവും ഈ ഇടപാടുകളെ ബാധിക്കില്ല. ഇടപാടുകൾക്കായി ആപ്പിൽ ഒരു പ്രത്യേക വാലെറ്റ് ലഭിക്കും. 2000 രൂപ വരെ ഒരേസമയം ഇതിൽ സൂക്ഷിക്കാൻ ആവും. പേറ്റിഎം, ഫോൺപേ തുടങ്ങിയ ആപ്പുകളിൽ നിലവിൽ ഈ സംവിധാനം ലഭ്യമാണ്.
യുപിഐ ലൈറ്റ് എങ്ങനെ
  • ഗൂഗിൾ പേ തുറന്ന് വലതുവശത്ത് മുകളിലായുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക
  • ‘Set up payment methods’ എന്നതിന് താഴെ വലതുവശത്തായി യുപിഎ ലൈറ്റ് എന്ന ഓപ്ഷൻ കാണാം.
  • യുപിഎ ലൈറ്റ് പേജിൽ ‘continue’ കൊടുക്കുക.
  • 2000 രൂപ വരെയുള്ള തുക ഇഷ്ടമനുസരിച്ച് യുപിഎ വഴി ഇതിലേക്ക് ചേർക്കാനാകും.
  • ഈ ഘട്ടത്തിൽ യുപിഐ പിൻ നമ്പർ നൽകേണ്ടിവരും.
  • ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ പിന്നെ 200 രൂപ ഇടപാടുകൾക്ക് പിൻ നമ്പർ നൽകേണ്ടതില്ല, സെർവർ തകരാറും ഈ ഇടപാടുകളെ ബാധിക്കില്ല
how upi lite small payments easier
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

യുപിഐ ആപ്പുകള്‍ക്ക് മുട്ടന്‍ പണി വരുന്നു; നിങ്ങളുടെ ഇടപാടുകള്‍ മാറുന്നത് ഇങ്ങനെ.!

മുംബൈ: യുപിഐ ആപ്പുകള്‍ ഇന്ന് സര്‍വസാധാരണമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…