കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ താമരശേരി ചുരത്തിലടക്കം ഗതാഗത തടസം നേടിടുന്നുണ്ട്.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും വൻ ഉരുൾപ്പൊട്ടലുണ്ടായിട്ടുണ്ട്. ഉരുൾപ്പൊട്ടലിൽ ഇതുവരെ എട്ട് പേരുടെ മൃദേഹം കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികൾ വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ രണ്ട് ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തും. 40ഓളം കുടുംബങ്ങളെയാണ് ഉരുൾപ്പൊട്ടൽ ബാധിച്ചത്. അഗ്നിരക്ഷാ സേനയും, എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. 2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ. വലിയ ശബ്ദത്തോടെ ഉരുൾപ്പൊട്ടിയെന്നാണ് നാട്ടുകാർ പറയുന്നത്.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?

ന്യൂ ഡൽഹി:രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മണ്ഡലത്തിലെ…

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

താമരശ്ശേരി ചുരത്തിൽ 2ആം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്

താമരശ്ശേരി  ചുരത്തിൽ 2ആം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്  പോലിസ് റിബൺ കെട്ടിയിട്ടുണ്ട്.…

ഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; സോണാർ ചിത്രം പുറത്ത് വിട്ട് നേവി

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി.…