കോഴിക്കോട്: ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്. ഗുജറാത്ത്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കപ്പൽ കമ്പനികളടക്കം മാരിടൈം ബോർഡിനെ താത്പര്യം അറിയിച്ചതോടെ തുടർനടപടികളും വേഗത്തിലായി. 1200 യാത്രക്കാരും കാർഗോ സൗകര്യവുമായി പതിനായിരം രൂപ നിരക്കിലാണ് മൂന്ന് ദിവസത്തെ യാത്ര സർവ്വീസ്.
ഉത്സവ സീസണുകളിൽ അരലക്ഷവും, മുക്കാൽ ലക്ഷവും കടക്കുന്ന വിമാന നിരക്ക്. പണം നൽകിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ. ഗൾഫ് മേഖലയിലെ ഇടത്തരം ജോലിക്കാർക്ക് ആഘോഷ ദിവസങ്ങളിൽ നാട്ടിലെത്തുക സ്വപ്നം മാത്രമാകുന്നതും പതിവാണ്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതും മറ്റൊരു പ്രതിസന്ധിയായി. ഇതിൽ പരിഹാരം വേണമെന്ന ലക്ഷ്യത്തിലാണ് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ചത്. സാധ്യത മനസ്സിലാക്കിയ കേരള മാരിടൈം ബോർഡ് തുടർനടപടികൾ വേഗത്തിലാക്കുകയാണ്. 
സർവ്വീസ് നടത്താൻ തയ്യാറായി ഗുജറാത്ത് മാരിടൈം ബോർഡ് വഴി മാത്രം നാല് കപ്പൽ കമ്പനികളെത്തി. സംസ്ഥാനത്തും, ബോംബെ ആസ്ഥാനമായവയും ഉൾപ്പെടെ നിരവധി കമ്പനികൾ മാരിടൈം ബോർഡിനെ സമീപിച്ചു. ഏപ്രിൽ 22 വരെയാണ് താത്പര്യംപത്രം നൽകാനുള്ള സമയ പരിധി. മൂന്ന് മുതൽ നാല് ദിവസം വരെയാണ് യാത്ര സമയം. പരമാവധി പതിനായിരം രൂപയിൽ ടിക്കറ്റ് ഉറപ്പാക്കാനായാൽ കുടുംബങ്ങൾക്കും ആശ്വാസമാകും. കാർഗോ സർവ്വീസിന്‍റെ സാധ്യത വികസന മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കും. തുടർയോഗങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനായാൽ അടുത്ത ഉത്സവ സീസണോടെ സർവ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
happy news for non resident Indians as cost effective trips in just 10000 rupees to gulf will not take long
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള് ‍ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

സംസ്ഥാനത്ത് 2023  ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2024 ജൂണ്‍ 25…

റേഷൻ കടയല്ല, കെ- സ്റ്റോർ: പണമിടപാട് അടക്കം നിരവധി സേവനങ്ങളുമായി റേഷൻ കടകളുടെ മുഖം മാറ്റം, അറിയാം സേവനങ്ങൾ

തിരുവന്തപുരം: റേഷൻ കടകളുടെ മുഖം മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.…

ആചാരസ്ഥാനികര്‍/കോലധാരികളുടെ പ്രതിമാസ ധനസഹായം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന  ആചാരസ്ഥാനികര്‍/ കോലധാരികള്‍…

സംസ്ഥാനത്ത് ഇനി മുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും

തിരുവനന്തപുരം:കാൻസർ ചികിത്സയിൽ രോഗികളും ബന്ധുക്കളും നേരിടുന്ന വലിയ വെല്ലുവിളിയാണ് മരുന്നുകളുടെ ഉയർന്ന വില. ഇപ്പോഴിതാ ഈ…