ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ യൂട്യൂബ്. സിനിമ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ താരങ്ങളായ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരെ യൂട്യൂബിൽ ഫാൻ അക്കൗണ്ടുകൾ ഉണ്ട്. ഇഷ്ട താരങ്ങളെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ കൂടാതെ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകളുടെ തനിപ്പകര്‍പ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇത് ആൾമാറാട്ടമായി കണക്കാക്കി ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ പോളിസി പരിഷ്‌കരിക്കുകയാണ് യൂട്യൂബ്.
ഇനിമുതൽ ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാകണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, കലാകാരന്മാരുമായോ സെലിബ്രിറ്റികളുമായോ യാതൊരു ബന്ധവുമില്ലെന്നും പേജിൽ വ്യക്തമാകണം. ചില ഫാന്‍ പേജുകള്‍ ഫാന്‍ പേജ് ആണെന്ന് വ്യക്തമാക്കുമെങ്കിലും യഥാര്‍ത്ഥ ക്രിയേറ്ററുടേയോ ആരാധിക്കുന്ന വ്യക്തിയേ കുറിച്ച് മറ്റാരെങ്കിലും നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ആണ് തങ്ങളുടെ ചാനലില്‍ റീ അപ്ലോഡ് ചെയ്യുന്നത്. ഈ രീതി തുടരാൻ ഇനി അനുവദിക്കില്ല എന്നും യൂട്യൂബ് വ്യക്തമാക്കി.
യഥാര്‍ത്ഥ വ്യക്തിയുടെ അല്ലെങ്കില്‍ ചാനലിന്റെ അതേ പേര്, ചിത്രം ഇവ അതേപോലെ ഉപയോഗിക്കുന്ന ചാനലുകളെല്ലാം തടയും. കൂടാതെ പേരിലെ അക്ഷരങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്ന ചാനലുകളും തടയും. നേരത്തെ ഫാന്‍ അക്കൗണ്ടുകളെ തടയാന്‍ യൂട്യൂബിന് പോളിസി വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല.


എന്നാല്‍ ഇപ്പോൾ ഇതിന്റെ മറവിൽ ആള്‍മാറാട്ടവും യഥാര്‍ത്ഥ ക്രിയേറ്ററുടെ ഉള്ളടക്കങ്ങള്‍ വ്യാപകമായി റീ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതും ഇങ്ങനെ നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് യൂട്യൂബിനെ നയിച്ചത്. അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക, ക്രിയേറ്റര്‍മാര്‍ക്കും ആരാധകര്‍ക്കും അനുകൂലമായ സാഹചര്യം ഒരുക്കുക, കണ്ടന്റ് ക്രിയേറ്റര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിലുണ്ട്.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

“പണി വരുന്നുണ്ട് അവറാച്ചാ..” നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!

2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്…

ഇവരെ സൂക്ഷിക്കുക, ഹൈ റിസ്ക്ക്! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ, വരാൻ പോകുന്ന ‘പണികൾ’ അത്ര ചെറുതല്ല

പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത്  ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe,…

‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളിൽ വമ്പൻ മാറ്റവുമായി യുട്യൂബ്; ഇളവുകളിങ്ങനെ

യുട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്തു വരുമാനമുണ്ടാക്കുന്നവർക്ക് സന്തോഷവാർത്ത. മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി കമ്പനി.…

വിവിധ കമ്പനികളുടെ പാരാസെറ്റമോളും, പാന്റോപ്പും അടക്കം 12 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; നിരോധിച്ച് കേരളം

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ…