രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും വൻ ഓഫർ വിൽപന. മാർച്ച് 11 മുതൽ 15 വരെയാണ് ഫ്ലിപ്കാർ‌ട്ട് ബിഗ് സേവിങ് ഡേയിസ് വിൽപന നടക്കുന്നത്. കുറഞ്ഞ നിരക്കിൽ സ്മാർട് ഫോണുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനുള്ള മികച്ചൊരു അവസരമാണിത്. തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾക്കും ഓഫർ ലഭ്യമാണ്. കൂടാതെ, ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് വിൽപന ഒരു ദിവസം മുൻപ് ലഭ്യമാകും.
സ്മാർട് ഫോണുകൾ, വാച്ചുകൾ, സ്മാർട് ടിവി തുടങ്ങി വിഭാഗങ്ങളിലായി വൻ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. 40 ശതമാനം വരെ ഡിസ്കൗണ്ടിൽ സ്മാർട് ഫോൺ ലഭ്യമാകും. സ്മാര്‍ട് ടിവികൾക്ക് 75 ശതമാനം വരെയും സ്മാർട് വാച്ചുകൾക്ക് 60 ശതമാനം വരെയും ഇളവുകൾ ലഭിച്ചേക്കും. ഇതോടൊപ്പം തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകള്‍, നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, മറ്റു ഇളവുകള്‍ എല്ലാം ലഭിക്കും. ഫ്ലിപ്കാർട്ട് പുറത്തുവിട്ട ടീസറുകൾ അനുസരിച്ച് ഗൂഗിൾ പിക്സൽ 6 എ 26,999 രൂപയ്ക്ക് ലഭിക്കുമെന്നാണ്. ഈ ഹാൻഡ്സെറ്റിന്റെ നിലവിലെ വില 28,999 രൂപയാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം കിഴിവ് ലഭിക്കും.
മറ്റൊരു ജനപ്രിയ ഹാന്‍ഡ്സെറ്റായ നത്തിങ് ഫോൺ 1 കുറഞ്ഞ വിലയ്ക്ക് വാങ്ങാം. നോവൽ ഗ്ലിഫ് ഇന്റർഫേസ് നിർമിക്കുന്ന എൽഇഡി ലൈറ്റുകളുള്ള, നിലവില്‍ 26,999 രൂപ വിലയുള്ള സ്മാർട് ഫോൺ 25,999 രൂപയ്ക്ക് ലഭിക്കും. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 14, ഐഫോൺ 14 പ്ലസ് മോഡലുകളും ഓഫർ വിലയ്ക്ക് ലഭിക്കും. എന്നാൽ ഹാൻഡ്സെറ്റുകൾക്ക് ഫ്ലിപ്കാർട്ട് വില കുറച്ചതായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോൺ 14, ഐഫോൺ 14 പ്ലസ് മോഡലുകൾ 70,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമായേക്കും.

59,999 രൂപയുടെ ഗൂഗിൾ പിക്സൽ 7 ഹാന്‍ഡ്സെറ്റ് 46,999 രൂപയ്ക്ക് വാങ്ങാം. അതേസമയം പിക്സൽ 7 പ്രോ 67,999 രൂപയ്ക്കും ലഭിച്ചേക്കും. സാംസങ് ഗാലക്‌സി എസ് 21 എഫ്‌ഇയാണ് കുറഞ്ഞ നിരക്കിൽ വാങ്ങാവുന്ന മറ്റൊരു സ്‌മാർട് ഫോൺ. ഈ ഹാൻഡ്സെറ്റ് 12,990 രൂപ വിലക്കിഴിവിൽ 37,450 രൂപയ്ക്ക് വാങ്ങാം.
Flipkart Big Saving Days Sale 2023 Dates Announced

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കയ്യിലുള്ള ഫോണ്‍ ഏതാണ്…? ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക,മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ് ഹണ്ടിങ് ടീം

ദില്ലി: ഫോൺ ഡെയ്ഞ്ചർ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ്…

ഏഴാം വാർഷികം ആഘോഷിച്ച് ജിയോ, 21 ജിബി ഡാറ്റ വരെ സൌജന്യമായി നൽകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ (Jio) ഏഴാം വാർഷികം ആഘോഷിക്കുകയാണ്. 2016ൽ പ്രവർത്തനം…

മലയാളികളും തമിഴരും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു ; ത്രെഡ്സ് ലോ​ഗോയെ ചൊല്ലി ചർച്ച കൊഴുക്കുന്നു

ത്രെഡ്സിന്റെ ലോഗോ ശ്രദ്ധിച്ചിരുന്നോ ? ഇല്ലെങ്കിൽ നോക്കണം…ഏത് രൂപവുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്താൻ ശ്രമിക്കണം. അതാണ് ഇപ്പോൾ…

റീൽസ് എഡിറ്റും ചെയ്യാം ; അപ്ഡേഷനുമായി ഇൻസ്റ്റഗ്രാം

സന്‍ഫ്രാന്‍സിസ്കോ:  ഇൻസ്റ്റഗ്രാം റീൽസ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ…