രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവി, വാഷിങ് മെഷീൻ, എയര്‍ കൂളർ, എയർ കണ്ടീഷണർ, എന്നിവയ്ക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ മേയ് 10 വരെയാണ് ‘ ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ’ നടക്കുന്നത്.
24 ഇഞ്ച് എൽഇഡി സ്മാർട് ടിവി 6,999 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും. തോംസണിന്റെ പുതുതായി അവതരിപ്പിച്ച എയർ കൂളറുകൾ താങ്ങാനാവുന്ന വിലയിൽ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡിൽ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇഎംഐ ഇളവുകളും ലഭ്യമാണ്. ഫ്ലിപ്കാർട്ട് പേ ലേറ്റർ ഓപ്ഷനും ലഭ്യമാണ്.
തോംസൺ ഈയിടെ പുതിയ ആൽഫ സീരീസും 65 ഇഞ്ച് ഓത്ത് പ്രോ മാക്സ് ഗൂഗിൾ ടിവിയും അവതരിപ്പിച്ചിരുന്നു. പുതിയ ഉൽപന്നങ്ങളും ഓഫർ വിലയ്ക്ക് വാങ്ങാം. ഫ്ലിപ്കാർട്ടിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് തോംസണിന്റെ ആൽഫ സീരീസ്, സ്മാർട് ടിവി വിഭാഗത്തിൽ 24, 32, 40 ഇഞ്ച് എന്നീ പുതിയ മോഡലുകൾ പുറത്തിറക്കിയതോടെ വിപിണിയിൽ തോംസൺ ബ്രാൻഡിന് മികച്ച മുന്നേറ്റം നടത്താനായി.
ഫ്ലിപ്കാർട്ട് സെയിലിൽ 8,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ 32 ഇഞ്ച് സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 5,999 രൂപയിലും തുടങ്ങുന്നു. തോംസൺ 24Alpha001, 24 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 6,999 രൂപയ്ക്കാണ്. 40 ഇഞ്ച് ആൽഫാ മോഡലിനു 12,499 രൂപയും 75 ഇഞ്ച് ഓത്ത് പ്രോ മാക്സ് സ്മാർട് ടിവിക്ക് 84,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് ഓത്ത്പ്രോ മാക്സ് ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 5,999 രൂപയ്ക്കും വിൽക്കുന്നു.
ഇന്ത്യൻ ഉപയോഗ സാഹചര്യങ്ങൾക്കനുസൃതമായി ഡിസൈൻ ചെയ്തതാണ് തോംസൺ വാഷിങ് മെഷീനുകൾ. കൂടാതെ 5-സ്റ്റാർ ബീ റേറ്റിങ്ങുമുണ്ട്. വാഷിങ് മെഷീനുകളിൽ സിക്‌സ് ആക്ഷൻ പൾസറ്റർ വാഷ് പോലുള്ള ചില ഫീച്ചറുകളുണ്ട്. ഇത് മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന് സഹായിക്കും. വസ്ത്രങ്ങൾ വേഗത്തിൽ ഉണക്കുന്നതിനുള്ള എയർ ഡ്രൈ ഫങ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. ഇക്കോ വാഷ്, ആന്റി ബാക്ടീരിയൽ വാഷ്, എയർ വാഷ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയ പ്രീമിയം വാഷിങ് മെഷീനും ഡ്രയർ മോഡലും തോംസൺ പുറത്തിറക്കിയിട്ടുണ്ട്.
ഫ്ലിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 6,990 രൂപയ്ക്കാണ് വിൽക്കുന്നത്. 10.5 കിലോഗ്രാം ഫുൾ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 22,990 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസൺ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 4,990 രൂപയാണ്.
28 മുതൽ 85 ലീറ്റർ വരെയുള്ള പഴ്സണൽ, വിൻഡോ, ഡിസേർട്ട് വിഭാഗത്തിലുള്ള പുതിയ എയർ കൂളറുകളാണ് തോംസൺ അടുത്തിടെ പുറത്തിറക്കിയത്. ലോകോത്തര ഫീച്ചറുകളും സ്‌മാർട് ടെക്‌നോളജിയും കൊണ്ട് പാക്കേജ് ചെയ്‌തിരിക്കുന്ന പുതിയ തോംസൺ കൂൾ പ്രോ സീരീസ് എയർ കൂളറുകളിൽ നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പഴ്സണൽ വിഭാഗത്തിലുള്ള കൂളറിന്റെ അടിസ്ഥാന വില 4,999 രൂപയാണ്. വിൻഡോ വിഭാഗത്തിൽ 5,799 രൂപയാണ് വില. ഡിസേർട്ട് വിഭാഗത്തിൽ 8,199 രൂപയുടേതാണ് വില കൂടിയ കൂളർ.
തോംസണിന്റെ 1ടൺ 2 സ്റ്റാർ സ്പ്ലിറ്റ് എസി 27 ശതമാനം ഇളവിൽ 26,999 രൂപയ്ക്കാണ് വിൽക്കുന്നത്. 2 ടൺ 3 സ്റ്റാർ സ്പ്ലിറ്റ് ഇൻവര്‍ട്ടർ എസി 41,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. എസികൾക്കെല്ലാം എക്സ്ചേഞ്ച്, ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭ്യമാണ്.
Thomson announces unbeatable offers on its entire range of Smart TVs, Washing Machines, Air Coolers & Air Conditioners