

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലൈ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പർ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒൻപതാം തീയ്യതി നടക്കും.
മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നാണ് പി.എസ്.സിയുടെ അറിയിപ്പ്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിയിട്ടില്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതിനായി മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു.
Kerala psc postpones all exams scheduled from July 31 to August 2