Stay Tuned!

Subscribe to our newsletter to get our newest articles instantly!

Cinema

മമ്മൂട്ടിയുടെ ആ”ശ്വാസം” ഇനി മലപ്പുറത്തും



മലപ്പുറം:നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ആ”ശ്വാസം” പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയിൽ നടന്നു. മമ്മൂട്ടി ഫാൻസ്‌ & വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് ആ’ശ്വാസം’ പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകൾക് കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസെന്ട്രേറ്റർ സൗജന്യമായി നൽകി. 



Read also

മഞ്ചേരി എം.എൽ.എ അഡ്വ. യു. എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. മമ്മൂട്ടിയുടെ സീനിയർ അഭിഭാഷകൻ അഡ്വ. ശ്രീധരൻ നായർ, മമ്മൂട്ടി ഫാൻസ്‌ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, കോ. ഓർഡിനേറ്റർ വഹാബ് മാസ്റ്റർ, ഷമീർ വളാഞ്ചേരി, ഷാഫി മഞ്ചേരി, റുഫാദ്, അൻസാർ, ഫായിസ്, ഷമീർ മഞ്ചേരി എന്നിവർ സംസാരിച്ചു.
Actor Mammootty charity aaswasam at Malappuram

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Award Cinema

ബി.ബി.സി ടോപ് ഗിയർ ഇന്ത്യ അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ; നന്ദിയറിച്ച് താരം

കൊച്ചി: 2023 ലെ ബി.ബി.സി ടോപ്ഗിയർ ഇന്ത്യാ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ഈ വർഷത്തെ പെട്രോൾഹെഡ് പുരസ്‌കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്. ദുൽഖർ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന്റെ
Cinema Death

ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

കൊച്ചി: ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി
Total
0
Share