തൃശൂര്‍: മയക്കുമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. . മന്ദലാംകുന്ന് പാപ്പാളി കോറമ്പത്തയില്‍ മൊയ്തീന്‍ (45) ആണ് സ്വന്തം വീട് കത്തിച്ചത്. ഇന്നലെ പകല്‍ 12ഓടെയാണ് സംഭവം. വടക്കേക്കാട് പോലീസെത്തിയാണ് തീ അണച്ചത്.  ടെറസ് വീടിന്റെ ബെഡ് റൂം, അടുക്കള എന്നിവയാണ് കത്തിച്ചത്. അലമാരയില്‍ ഉണ്ടായിരുന്ന മൂന്നോളം ആധാരങ്ങളും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റു വിലപ്പിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഇയാള്‍ പ്രകോപിതനായതോടെ മാതാവും സഹോദരിയും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഏറെ നേരം കഴിഞ്ഞ് പൊലീസ് എത്തിയാണ് തീ അണച്ചത്.  
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. രണ്ട് മാസം മുമ്പാണ് മൊയ്തീന്റെ പിതാവ് ഹസന്‍ മരിച്ചത്. ഇതിനുശേഷം മാതാവും സഹോദരിയുമൊത്താണ് താമസം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലതവണ വിവിധ ആശുപത്രികളില്‍ ഇയാളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാര്‍ തെറ്റിപ്പിരിഞ്ഞു അവരവരുടെ വീടുകളിലാണ് താമസം.
drug addicted youth set his own house on fire
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവർ രക്ഷപെട്ടത് തലനാരിയക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാൻഡിന് സമീപം…

കോഴിക്കോട്ടെ പുതിയ വീട്, ആൾതാമസമില്ല, പക്ഷേ എസി ഫുൾടൈം ഓൺ! അകത്ത് ക്ലബ്ബ്, ഹൈബ്രിഡ് കഞ്ചാവ്; 3 പേർ പിടിയിൽ

കോഴിക്കോട്: പുതുതായി നിര്‍മിച്ച ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും അവ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി മൂന്ന്…

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി തലനാരിഴയ്ക്ക്, കുട്ടികള്‍ സുരക്ഷിതര്‍

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയര്‍സെക്കന്‍ഡറി…