Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime Malappuram Vigilance

മലപ്പുറത്ത് പ്രവാസിയുടെ കെട്ടിടത്തിന് പിഴ, അടയ്ക്കാനെത്തിയപ്പോൾ പക്ഷെ പിഴ മാത്രം പോര; ഹെഡ് ക്ലാർക്ക് പിടിയിൽ!



മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാർ വിജിലൻസ് പിടിയിൽ. 5,000  രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാൾ പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും പ്രവാസിയുമായ പരാതിക്കാരൻ കെട്ടിട നിർമ്മാണ പെർമിറ്റ് വാങ്ങാതെ നിർമ്മാണം പൂർത്തീകരിച്ച വീടിന് പഞ്ചായത്ത് പിഴ വിധിച്ചിരുന്നു. ഇതുമായി ബന്ധപ്പെ ഹെഡ് ക്ലാർക്കിനെ കാണാനെത്തിയപ്പോഴായിരുന്നു കൈക്കൂലി ചോദിച്ചത്. 
പ്രവാസിയായ പരാതിക്കാരൻ  അവധിക്ക്ശേഷം തിരികെ പോകേണ്ടതിനാൽ പിഴ ഒടുക്കി വീടിന് നമ്പറിടാൻ ഹെഡ് ക്ലർക്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട്  ഫിറോസ് എം. ഷഫീഖിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങവെ സുഭാഷ് കുമാറിനെ കയ്യോടെ പിടികൂടി.
അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ, സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ, മോഹന കൃഷ്ണൻ,ഷിഹാബ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായഹനീഫ, സലിം  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയകുമാർ, രാജീവ്, ജിറ്റ്സ്സിവിൽ പൊലീസ് ഓഫീസർമാരായ സുബിൻ, അഭിജിത് എന്നിവർ ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെി  ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Penalty for non resident s building in Malappuram when it came to pay the fine alone is not enough Head Clerk arrested

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Malappuram Suicide

വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു

  • February 25, 2023
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ
Crime Malappuram

‘25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു’, എടരിക്കോട് വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റിൽ

  • February 25, 2023
മലപ്പുറം: മലപ്പുറത്ത്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള
Total
0
Share