മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു.
അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണക്കാൻ പരിശ്രമം നടക്കുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. തീപിടിത്തത്തിൽ നാശനഷ്ടം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്നിശമന സേനയുടേയും പൊലീസിന്‍റെയും പരിശോധന പിന്നീട് നടക്കും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

നിറം കുറവെന്ന് പറഞ്ഞ് നിരന്തര മാനസിക പീഡനം; വിവാഹമോചനത്തിന് സമ്മർദ്ദം; ആത്മഹത്യ ചെയ്ത ഷഹാനയുടെ സംസ്കാരം ഇന്ന്

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 8:30 ന്…

മലപ്പുറം പൊലീസിന്റെ ഓഫർ! ഹെൽമെറ്റിട്ടോ സമ്മാനം വീട്ടിലെത്തും, ദിതാണ് കാര്യം

മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വച്ചാൽ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പൊലീസിന്‍റെ സമ്മാനവും വീട്ടിലെത്തും.…

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: വെളിയങ്കോട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി…