തിരുവനന്തപുരം :സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം.പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും, ഞായറാഴ്ച തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂർ-എറണാകുളം മെമു എക്സപ്രസ് (06017), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
നിസാമുദ്ദീൻ- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ശനിയാഴ്ച ഷൊർണൂരിൽ സർവീസ് നിർത്തും
ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് വെള്ളിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും
ഗുരുവായൂർ – ചെന്നൈ എഗ്മൂർ ശനിയാഴ്ച സർവീസ് ആരംഭിക്കുക എറണാകുളത്ത് നിന്നും
മംഗലാപുരം- തിരുവനന്തപുരം മലബാർ ശനിയാഴ്ച ഷൊർണൂരിനും തിരുവനന്തപുരത്തിലും ഇടയിൽ സർവീസ് നടത്തില്ല
അജ്മീർ – എറണാകുളം മരുസാഗർ വെള്ളിയാഴ്ച സർവീസ് ആരംഭിക്കുക തൃശൂരിൽ നിന്നും
തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി ശനിയാഴ്ച എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും



ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി ഞായറാഴ്ച സർവീസ് ആരംഭിക്കുക എറണാകപളത്ത് നിന്നും
കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ് ശനിയാഴ്ച പാലക്കാട് സർവീസ് നിർത്തും
ഗുരുവായൂർ – മധുര എക്സ്പ്രസ് ഞായറാഴ്ച ആലുവയിൽ നിന്നും സർവീസ് ആരംഭിക്കും
മധുര- ഗുരുവായൂർ എക്സ്പ്രസ് ശനിയാഴ്ച ആലുവയിൽ സർവീസ് നിർത്തും
എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് ഞായറാഴ്ച പാലക്കാട് നിന്നും സർവീസ് ആരംഭിക്കും
മംഗലാപുരം- തിരുവന്തപുരം ഡെയ്‌ലി എക്സ്പ്രസ് ശനിയാഴ്ച 7 മണിക്കൂർ വൈകും
Kerala trains cancelled in kerala on november 18 and november 19
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…

ടിക്കറ്റ് ചോദിച്ചത് പ്രകോപനം; തൃശൂരിൽ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി.…

കോട്ടയം – മംഗളൂരു സ്പെഷൽ ട്രെയിൻ ആകെ നടത്തിയത് ഒറ്റ സർവീസ്

കോട്ടയം:അവധിക്കാല തിരക്കു കുറയ്ക്കാൻ പ്രഖ്യാപിച്ച കോട്ടയം – മംഗളൂരു വീക്ക്‌ലി സ്പെഷൽ ട്രെയിൻ ഒരൊറ്റ സർവീസ്…