തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർകോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയിൽ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.
ശനിയാഴ്ച വരെ പൊതുയോഗങ്ങൾ പാടില്ലെന്നാണ് കലക്ടർമാരുടെ നിർദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകൾ കൂടാൻ പാടില്ലെന്നും ഉത്തരുവകളിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവർ ഇന്നു വൈകിട്ട് ആറിനുള്ളിൽ മണ്ഡലം വിട്ടു പോകണമെന്ന് കാസർകോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പൊലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചിട്ടുണ്ട്.
Prohibitory order in 4 districts KERALA