മാതളനാരകം കഴിച്ചാലുള്ള ആരോഗ്യഫലങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാകുമെങ്കിലും മാതളത്തിന്റെ തൊലിയ്ക്ക് ഒട്ടേറെ ഗുണങ്ങളുണ്ടെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനുമൊക്കെ മാതളത്തിന്റെ തൊലിയും നമ്മുക്ക് പ്രയോജനപ്പെടുത്താം. ഇനി മാതളത്തിന്റെ തൊലി വലിച്ചെറിയുന്നതിന് മുന്‍പ് താഴെപ്പറയുന്നവ ഒന്ന് പരീക്ഷിച്ചുനോക്കൂ. 
ചുമയും തൊണ്ടവേദനയും വല്ലാതെ അലട്ടുമ്പോള്‍ മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചോ തൊലി അരച്ച് വെള്ളത്തില്‍ ചേര്‍ത്തോ കഴിയ്ക്കാം. വളരെപ്പെട്ടെന്ന് ആശ്വാസം ലഭിയ്ക്കും.
മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ പാലോ ചേര്‍ത്ത് ചാലിച്ച് ഫേസ് പായ്ക്കായി മുഖത്തിടുന്നത് മുഖക്കുരു തടയും.
മാതളത്തിന്റെ തൊലി ഇട്ട് വെളിച്ചെണ്ണ കാച്ചി ദിവസവും മുടിയില്‍ തേയ്ക്കുന്നത് താരനും മുടി കൊഴിച്ചിലും തടയുന്നു.
മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചത് കഴിയ്ക്കുന്നത് ജീവിത ശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Save the pomegranate peel and use it for these health benefits
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മൂന്നാറിലേക്കാണോ? 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്, നല്ല ഭക്ഷണം ഉറപ്പാക്കാൻ രണ്ടും കൽപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഇടുക്കി: അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ…

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

കൊളസ്ട്രോള്‍ മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; അറിയാം കുരുമുളകിന്‍റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ…

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം…