വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇനി അധികം വൈകാതെ സ്റ്റാറ്റസായി ഇടാൻ സാധിച്ചേക്കും.  വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടിലാണ്. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനോടകം തന്നെ ഇത് ലഭ്യമായിട്ടുണ്ട്.


നിലവിൽ പരമാവധി 30 സെക്കന്റ് വരെയുള്ള വീഡിയോ ക്ലിപ്പുകളാണ് ഒരു സ്റ്റാറ്റസിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടുന്നവർ അവ 30 സെക്കന്റ് വീതമുള്ള ഭാഗങ്ങളാക്കി മുറിച്ചാണ് ഇടുന്നത്. വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടാൻ സാധിക്കും. ആൺഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള വാട്സ്ആപിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവർക്ക് ഇപ്പോൾ തന്നെ ഇത് സാധ്യമാവുന്നുണ്ട്. വാട്സ്ആപിന്റെ ബീറ്റ ടെസ്റ്റർ പദ്ധതിയുടെ ഭാഗമായി മാറിയവർക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്. 
സ്റ്റാറ്റസുകളുടെ കാര്യത്തിന് പുറമെ മറ്റൊരു പ്രധാന അപ്‍ഡേഷനും വാട്സ്ആപിന്റെ ബീറ്റയിൽ ലഭ്യമായിട്ടുണ്ട്. വാട്സ്ആപ് ഉപയോഗിച്ചുള്ള യുപിഐ പണം കൈമാറ്റങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ഫീച്ചറാണിത്. ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കി. ചാറ്റ് ലിസ്റ്റിന് മുകളിലായി എപ്പോഴും ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഒരു ഐക്കൺ ബീറ്റ പതിപ്പിൽ എത്തിക്കഴിഞ്ഞു. ടെസ്റ്റിങ് കാലയളവ് പൂർത്തിയാവുന്നതോടെ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
here comes the solution for biggest issue faced when post a video as status update in whatsapp
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകും; നിങ്ങളുടെ ഫോണുണ്ടോ എന്ന് പരിശോധിക്കാം

കിറ്റ്‌കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ നിന്ന് വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ 2025 ജനുവരി ഒന്നോടെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മെറ്റ

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…