Stay Tuned!

Subscribe to our newsletter to get our newest articles instantly!

Tech YouTube

‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളിൽ വമ്പൻ മാറ്റവുമായി യുട്യൂബ്; ഇളവുകളിങ്ങനെ



യുട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്തു വരുമാനമുണ്ടാക്കുന്നവർക്ക് സന്തോഷവാർത്ത. മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി കമ്പനി. വിഡിയോകളിൽ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവ് വരുത്തി.
ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിർബന്ധനങ്ങൾ. പുതുക്കിയ നിയമപ്രകാരം 500 സബ്സ്ക്രൈബേഴ്സ്,  90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്‌ലോഡുകൾ ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നിവ ഇനി മുതൽ മതി. 
യുഎസ് യുകെ കാനഡ എന്ന രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ ഇളവുകൾ വൈകാതെ ഇന്ത്യയിലും ലഭിച്ചേക്കും. സ്രഷ്‌ടാക്കൾക്കും കലാകാരന്മാർക്കും ഇപ്പോൾ യുട്യൂബിൽ വിഡിയോകൾ നൽകി പരസ്യം വഴി പണമുണ്ടാക്കുന്നുണ്ട്.   2021ലാണ് ഇന്ത്യയിൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യുട്യൂബ് ഷോർട്സ് അവതരിപ്പിച്ചത്.

സൂപ്പർ താങ്ക്സ് , സൂപ്പർ ചാറ്റ് , സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ ടിപ്പിംഗ് ടൂളുകളിലേക്കും ചാനൽ അംഗത്വങ്ങൾ പോലുള്ള സബ്‌സ്‌ക്രിപ്‌ഷൻ ടൂളുകളിലേക്കും ഇനി താരതമ്യേന എളുപ്പത്തിൽ കടക്കാനാവും. ദശലക്ഷക്കണക്കിന് കാഴ്‌ചകൾ ലഭിച്ചിട്ടും  വിഡിയോ സ്രഷ്‌ടാക്കൾക്ക്  കണ്ടന്റ് ക്ഷാമം ഉണ്ടാകാറുണ്ട് എന്നതിനാൽ 90 ദിവസങ്ങളിലെ മൂന്ന് വിഡിയോ അപ്‌ലോഡ് മാനദണ്ഡം കൗതുകകരമാണ്.
YouTube is lowering the eligibility requirements for creators to make money

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

App Tech Whatsapp

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  • February 25, 2023
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ
Music Tech YouTube

ഇഷ്ടമുള്ള റേഡിയോ സ്‌റ്റേഷൻ ക്രിയേറ്റ് ചെയ്യാം ; പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്ക്

  • February 25, 2023
പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക്
Total
0
Share