മനാമ: ബഹ്‌റൈനില്‍ നിന്ന് ഇ്ന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും.  കോഴിക്കോടേക്ക് എല്ലാ ദിവസവും സര്‍വീസുകളുണ്ട്. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊച്ചിയിലേക്കും ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുകളുണ്ടാകും. കോഴിക്കോടേക്ക് നിലവില്‍ അഞ്ച് ദിവസമാണ് സര്‍വീസുള്ളത്. ഇത് എല്ലാ ദിവസവുമായി മാറും.


Read also

കൊച്ചിയിലേക്ക് നിലവില്‍ രണ്ട് ദിവസമാണ് സര്‍വീസുള്ളത്. ഇത് നാല് ദിവസമാകും. മംഗളൂരു, കണ്ണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വീസുണ്ടാകും. ദില്ലിയിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ടാകും. ദില്ലിയിലേക്ക് നിലവില്‍ ആറ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ഇതാണ് എല്ലാ ദിവസവും ആകുന്നത്. സര്‍വീസുകളുടെ സമയവും മറ്റ് വിവരങ്ങളും വരും ദിവസം പ്രഖ്യാപിക്കും.
air india express announced winter schedule
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനം; കോഴിക്കോട്, തിരുവനന്തപുരം സർവീസ്

അബുദാബി :മലയാളികൾക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പുതുവർഷ സമ്മാനമായി കോഴിക്കോട്, തിരുവനന്തപുരം സെക്ടറിൽ ജനുവരി ഒന്നു മുതൽ…

ഹജ്ജ്: കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് വിവേചനം, അധികം നൽകേണ്ടത് 85,000 രൂപ

കരിപ്പൂർ∙ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന…

കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ…