
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രണ്ടു വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിലെ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുന്നത്. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചിട്ടുണ്ട്.
Read also: പ
ഇടുക്കി, കൂടംകുളം നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം വൈദ്യുതി ലഭ്യതയില്‍ പെട്ടെന്ന് കുറവ് നേരിട്ടതോടെയാണ് കെഎസ്ഇബി വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഈ കുറവ് നികത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി തീരുമാനം. വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
Power control is likely in kerala today