Stay Tuned!

Subscribe to our newsletter to get our newest articles instantly!

Railway

സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവെ, യാത്രാ ദുരിതം പരിഹരിക്കാൻ ശ്രമം



തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് റെയിൽവെ അധിക കോച്ചുകൾ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്,  എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
ഈ മാസം 31 ഓടെ അധിക കോച്ചുകൾ എല്ലാ ട്രെയിനിലും ലഭ്യമാകും. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ തന്നെ നിലവിലെ യാത്രാ ദുരിതത്തിന് ഇത് വലിയ തോതിൽ പരിഹാരമാകില്ലെന്നാണ് കരുതുന്നത്. പല ട്രെയിനുകളിലും യാത്രക്കാരുടെ ബാഹുല്യം മൂല വിവിധ ജില്ലകൾക്കിടയിലുള്ള യാത്ര ദുസ്സഹമായിരുന്നു.
Vande Bharat Kerala railway adds more coaches to 8 trains

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Railway

ട്രെയിൻ ഗതാഗത്തിൽ മാറ്റം, നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആ‌‍ർടിസി ഓടും, അറിയേണ്ടത്!

  • February 25, 2023
തിരുവനന്തപുരം: റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. നാളെ ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം
Food Railway Rate

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

  • February 27, 2023
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും
Total
0
Share