തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക്. കെജിഎംഒഎ ഉൾപ്പടെ 30ഓളം ഡോക്ടർമാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഇന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് സമരം.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴേ രോഗികളുടെ നീണ്ട നിരയുണ്ട്. അത്യാവശ്യക്കാരായ രോഗികൾക്ക് ഒപി ടിക്കറ്റ് നൽകുന്നുണ്ട്. സമരം അറിയാതെ എത്തിയ രോഗികൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നതും ആശുപത്രികളിൽ കാണാം. എന്നാൽ അത്യാവശ്യമുള്ള രോഗകളെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞുമനസ്സിലാക്കുന്നുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അഡ്മിറ്റ് ആകുന്ന രോഗികളെ പരിശോധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. 
Doctors strike today in Kerala

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നാളെ സ്വകാര്യ ബസുകൾ പണിമുടക്കും

തിരുവനന്തപുരം: നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാക്കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബസുകളിൽ സീറ്റ് ബെൽറ്റും…

2 ദിവസം റേഷൻ കടയടപ്പും രാപ്പകൽ സമരവും; ജൂലൈയിലെ റേഷൻ വിതരണം വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ്…

ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍, രാജ്യവ്യാപക സമരം തുടങ്ങി, സംസ്ഥാനത്തും പണിമുടക്ക്

ദില്ലി/തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ…

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ…