ഇനി ഇന്റര്‍നെറ്റുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. ഉടനടി ശ്രദ്ധിക്കേണ്ട മേഖലകളിലൊന്ന് പാസ്‌വേഡുകളുടെ കാര്യമാണ്. ഇപ്പോഴും, ‘ ഓ, എന്തെങ്കിലും പാസ്‌വേഡ് മതി’ എന്ന ചിന്തയാണ് നിങ്ങളെ ഭരിക്കുന്നതെങ്കില്‍ തുടര്‍ന്നു വായിക്കുക. സാധാരണ പാസ്‌വേഡുകള്‍ ഊഹിച്ചെടുക്കാന്‍ നിർമിത ബുദ്ധിക്ക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഒരു മിനിറ്റില്‍ താഴെ മാത്രം മതിയെന്നാണ് ‘ഹോം സെക്യൂരിറ്റി ഹീറോസ്’ എന്ന ഇന്റര്‍നെറ്റ് സുരക്ഷാ കമ്പനി നടത്തിയ പഠനം പറയുന്നത്. പലരും ഇപ്പോഴും വേണ്ടത്ര വീണ്ടുവിചാരമില്ലാതെയിട്ട പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. സങ്കീര്‍ണമല്ലാത്ത പാസ്‌വേഡുകളില്‍ 51 ശതമാനവും കണ്ടെത്താന്‍ എഐക്ക് അതിവേഗം സാധിക്കും എന്നാണ് അവരുടെ കണ്ടെത്തല്‍. എന്നാല്‍, ഇതിനു വ്യക്തമായ പരിഹാരമാര്‍ഗങ്ങളും ഉണ്ട്. അറിയേണ്ടത് എന്തെല്ലാം?
  • ഇന്റര്‍നെറ്റ് ഇനി പഴയ ഇന്റര്‍നെറ്റ് അല്ല
ആദ്യമായി അറിയേണ്ടത് ഇന്റര്‍നെറ്റ് ഇനി പഴയ ഇന്റര്‍നെറ്റ് അല്ല എന്നതു തന്നെയാണ്. കൂടുതല്‍ ജാഗ്രതയോടെ വേണം മുന്നോട്ടു പോകാന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ വ്യാപകമാകുന്നതോടെ വേള്‍ഡ് വൈഡ് വെബില്‍ ഇനി പൊളിച്ചെഴുത്തുകളുടെ കാലമാണ്. വര്‍ഷങ്ങളായി എഐ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സജീവ സാന്നിധ്യമാകുകയാണ്. നാം ഇപ്പോള്‍ തന്നെയോ, ഉടനടിയോ ഇടപെടാന്‍ പോകുന്ന, അടുത്ത തലമുറ ആപ്പുകള്‍ വെറുതെ നമ്മുടെ ആജ്ഞ കേള്‍ക്കുക മാത്രമല്ല ചെയ്യുക. അവയ്ക്ക് നമ്മെക്കുറിച്ചുളള വിവരങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ ശേഖരിക്കാനും സാധിച്ചേക്കും. പഴയ ശീലങ്ങള്‍ പരമാവധി മറന്ന്, ഇന്റര്‍നെറ്റും ആപ്പുകളും ഒക്കെയായി ഇടപെടുമ്പോള്‍ മൊത്തത്തില്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്.
  • മൊത്തം പാസ്‌വേഡുകളില്‍ 81 ശതമാനവും ക്രാക്കു ചെയ്യാം
ഇന്ന് ഇന്റര്‍നെറ്റില്‍ ഉപയോഗിക്കപ്പെടുന്ന മൊത്തം പാസ്‌വേഡുകളില്‍ 51 ശതമാനവും ക്രാക്കു ചെയ്യാന്‍ എഐക്ക് കേവലം 1 മിനിറ്റില്‍ താഴെ മതിയെന്ന് പഠനം പറയുന്നു. എന്നാല്‍, വേണമെന്നുവച്ചാല്‍ 65 ശതമാനം സാധാരണ പാസ്‌വേഡുകളും ഒരു മണിക്കൂറിനുള്ളില്‍ എഐക്ക് കണ്ടെത്താനാകും. ഇതു കൂടാതെ, 81 ശതമാനം പാസ്‌വേഡുകളും ഒരു മാസത്തിനുള്ളില്‍ നിര്‍മിത ബുദ്ധിക്ക് കണ്ടെത്താമെന്നും പഠനം പറയുന്നു.
  • പാസ്‌വോഡ് ക്രാക്കര്‍ ഉപയോഗിച്ചു നടത്തിയ പഠനം
എഐ പാസ്‌വേഡ് ക്രാക്കര്‍ പാസ്ഗാന്‍ (PassGAN) ഉപയോഗിച്ചു നടത്തിയ പഠനമാണ് കണ്ടെത്തലുകളിലേക്ക് നയിച്ചത്. ഏകദേശം 15,680,000 പാസ്‌വേഡുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


  • ‘ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത’ പാസ്‌വേഡ് ഇടുന്നത് ഇങ്ങനെ
ഒരാള്‍ 18 ക്യാരക്ടറുകള്‍ എങ്കിലു‌മുള്ള പാസ്‌വേഡ് ഇട്ടാല്‍ അത് പൊതുവെ ‘എഐ പാസ്‌വേഡ് കണ്ടെത്തല്‍ രീതികളില്‍’ നിന്ന് സുരക്ഷിതമാകാന്‍ ഒരാളെ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അത്തരം ഒരു പാസ്‌വേഡ് കണ്ടെത്താന്‍ ‘പാസ്ഗാനി’ന് കുറഞ്ഞത് 10 മാസം വേണ്ടിവരുമെന്നാണ് അവരുടെ കണ്ടെത്തല്‍. ഇനി അതിലും സുരക്ഷ വേണോ? എങ്കില്‍ ക്യാപ്പിറ്റല്‍ ലെറ്ററുകളും, സ്‌മോള്‍ ലെറ്ററുകളും, അക്കങ്ങളും, ചിഹ്നങ്ങളും കൂട്ടിക്കലര്‍ത്തിയാണ് ദൈര്‍ഘ്യമേറിയ, 18ലേറെ ക്യാരക്ടേഴ്‌സ് ഉള്ള പാസ്‌വേഡ് ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍ പേടിക്കുകയേ വേണ്ടെന്നും ഗവേഷകര്‍ പറയുന്നു. നിലവിലെ സാങ്കേതികവിദ്യ വച്ച്, അതു തകര്‍ക്കണമെങ്കില്‍ ആറു ക്വിന്റിലിയന്‍ (ഒന്നിനോട് 30 പൂജ്യം ചേര്‍ത്തിടുന്ന സംഖ്യ 1 ക്വിന്റിലിയന്‍) വര്‍ഷമെടുക്കും അത് കണ്ടെത്താന്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അത്തരംഒരു പാസ്‌വേഡ് കണ്ടെത്താന്‍ ഇപ്പോഴത്തെ എഐക്ക് സാധിക്കില്ല.
  • അക്കങ്ങള്‍ മാത്രമുള്ള പാസ്‌വേഡാണോ ഉപയോഗിക്കുന്നത്, വേഗം മാറ്റൂ
അക്കങ്ങള്‍ മാത്രമുള്ള പാസ്‌വേഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അതു കണ്ടെത്താന്‍ എഐക്ക് ശ്രീഘ്രം സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതില്‍ 10 അക്കങ്ങള്‍ ഉണ്ടെങ്കില്‍ പോലും അത് എളുപ്പത്തില്‍ കണ്ടെത്താമെന്ന് അവര്‍ പറയുന്നു. അതേസമയം, സ്‌മോള്‍ലെറ്ററുകള്‍ മാത്രം ഉള്ള ഒരു പത്തക്ക പാസ്‌വേഡ് ക്രാക്കു ചെയ്യാന്‍ വേണ്ടത് 1 മണിക്കൂറാണങ്കില്‍, ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂട്ടിക്കലര്‍ത്തിയുള്ള പാസ് വേഡ് ആണെങ്കില്‍ അതു കണ്ടെത്താന്‍ നാലാഴ്ച വേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും കൂട്ടിക്കലര്‍ത്തിയുള്ള 10 ക്യാരക്ടറുകള്‍ ഉള്ള പാസ്‌വേഡ് ആണെങ്കില്‍ അതു കണ്ടെത്താന്‍ 5 വര്‍ഷം വേണമെന്നും ഗവേഷകര്‍ പറയുന്നു.
പാസ്‌വേഡുകള്‍ പുതുക്കുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക
  1. കുറഞ്ഞത് 15 ക്യാരക്ടേഴ്‌സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക
  2. ചെറിയ അക്ഷരങ്ങളും, വലിയ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും കൂട്ടിക്കലര്‍ത്തിയുള്ള പാസ്‌വേഡ് ഇടുക
  3. അക്കൗണ്ടുകളിലേക്ക് കടന്നു കറയരുതെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഊഹിച്ചെടുക്കാവുന്ന പാസ്‌വേഡുകള്‍ ഉടനടി മാറ്റുക
AI can crack your password in seconds! Do this to save yourself
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഐഫോൺ 16 സീരിസ് പുറത്തിറക്കി ആപ്പിൾ; പുതിയ ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ നിരവധി സവിശേഷതകൾ

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നിരവധി സവിശേഷതകളോടെയുള്ള ഐഫോൺ 16…

വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍…

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഫയർഫോക്സ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക; സുപ്രധാന അറിയിപ്പ്.!

ദില്ലി: മോസില്ല ഫയർഫോക്സിനെതിരെ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഫയർഫോക്സ് ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ചില സുരക്ഷാ…