സംസ്ഥാനത്ത് 2023  ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2024 ജൂണ്‍ 25 മുതല്‍ 2024 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കുന്നതായിരിക്കും.
അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30  രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി  മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആചാരസ്ഥാനികര്‍/കോലധാരികളുടെ പ്രതിമാസ ധനസഹായം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന  ആചാരസ്ഥാനികര്‍/ കോലധാരികള്‍…

സംസ്ഥാനത്ത് ഇനി മുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും

തിരുവനന്തപുരം:കാൻസർ ചികിത്സയിൽ രോഗികളും ബന്ധുക്കളും നേരിടുന്ന വലിയ വെല്ലുവിളിയാണ് മരുന്നുകളുടെ ഉയർന്ന വില. ഇപ്പോഴിതാ ഈ…

മ്യൂസിയത്തിലേക്കല്ല, നവകേരള ബസ് ഇനി നിരത്തിലേക്ക്; ഓടുന്നത് കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ

തിരുവനന്തപുരം∙ നവകേരള ബസ് മ്യൂസിയത്തിൽ വയ്ക്കാനില്ല, വാടകയ്ക്ക് കൊടുക്കാനുമില്ല. ബസ് വാങ്ങാൻ ചെലവായ പണം കുറച്ചെങ്കിലും…

കോഴിക്കോട്ടെ നവകേരള സദസ്സ്; കുസാറ്റ് ദുരന്തത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കി

കോഴിക്കോട്: കോഴിക്കോട് നവകേരള സദസ്സിന്‍റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികൾ…