തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി എത്തിയതോടെ വലഞ്ഞത് ജയിൽ അധികൃതർ. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തിയത്. പറഞ്ഞുവിടാൻ അധികൃതർ ശ്രമിച്ചെങ്കിലും മടങ്ങി പോകാൻ യുവതി കൂട്ടാക്കിയില്ല. ഒടുവിൽ പൂജപ്പുര പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിൻറെ നിഗമനം. ആലപ്പുഴ വെൺമണി സ്റ്റേഷൻ പരിധിയിൽ ഈ യുവതിയെ കാണാനില്ലെന്ന പരാതി നിലവിലുണ്ട്. ജയിലിൽ പ്രവേശിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായെത്തി പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയ യുവതി അധികൃതരെ ശരിക്കും ബുദ്ധിമുട്ടിച്ച് കളഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം യുവതിയെ ആലപ്പുഴ പൊലീസിന് കൈമാറും.
women demanded asd allow to stay in poojappura central jail details
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്…

മലപ്പുറം പൊലീസിന്റെ ഓഫർ! ഹെൽമെറ്റിട്ടോ സമ്മാനം വീട്ടിലെത്തും, ദിതാണ് കാര്യം

മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വച്ചാൽ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പൊലീസിന്‍റെ സമ്മാനവും വീട്ടിലെത്തും.…

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി ; അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ…

കല്യാണ വീട്ടിൽ കയ്യാങ്കളി, വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്‍റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വർക്കല വടശ്ശേരിക്കോണത്ത്…