ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ഒരു ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞുപോകുമ്പോഴാണു തിരക്കുണ്ടായത്. നിരവധി പേർക്കു പരുക്കുണ്ട്.
23 സ്ത്രീകളുടേതും ഒരു പുരുഷന്റേതുമടക്കം, ഇതുവരെ 27 മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫിസർ രാജ്കുമാർ അഗർവാൾ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.
Tragic Stampede Claims Lives During Religious Ceremony in Hathras