ന്യൂ ഡൽഹി:രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിലെ മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാകും എന്ന് ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 8 മുതൽ 25 വരെയാണ് ടൂർണമെന്റ് അരങ്ങേറുക. ഏപ്രിൽ 3 മുതൽ യോഗ്യത മത്സരങ്ങൾ ആരംഭിക്കും.
ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ക്ലബ്ബുകളും സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടും. ഈ സീസൺ ഐ ലീഗിലെ ജേതാവും നേരിട്ട് യോഗ്യത നേടും. ബാക്കിയുള്ള നാല് സ്ലോട്ടുകൾക്കായി ഐ ലീഗ് ക്ലബ്ബുകൾ യോഗ്യത റൌണ്ട് മത്സരങ്ങൾ കളിക്കും. കൊച്ചിയിലെ മത്സരങ്ങൾ രാത്രി ഏഴ് മണിക്കും മറ്റ് സ്ഥലങ്ങളിൽ വൈകീട്ട് 4 മണിക്കുമാണ് നടക്കുക.
ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ഏപ്രിൽ 8 മുതൽ ഏപ്രിൽ 19 വരെയും സെമി ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 21നും 22നും നടക്കും. ഏപ്രിൽ 25 ന് ആയിരിക്കും സൂപ്പർ കപ്പിന്റെ ഫൈനൽ. സൂപ്പർ കപ്പ് വിജയികൾ 2023-24 എഎഫ്‌സി കപ്പിലേക്കുള്ള യോഗ്യതക്കായി 2021 – 22 ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളയോട് ഏറ്റുമുട്ടും.
Kerala to host Hero Super Cup
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

കൂടരഞ്ഞി കുളിരാമുട്ടിയിൽ ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

തിരുവമ്പാടി: കൂടരഞ്ഞി കുളിരാമുട്ടിയിൽ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു.…

നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.