Stay Tuned!

Subscribe to our newsletter to get our newest articles instantly!

ട്രാക്കിൽ അറ്റകുറ്റപ്പണി; കേരളത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി

  • December 30, 2023
  • 0 Comments

തിരുവനന്തപുരം∙ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസും (ഡിസംബർ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉള്‍പ്പെടുന്നു. ∙  Read also: ശ്വാസം മുട്ടിക്കുന്ന തിരക്കിൽ നരകയാത്ര തുടരുന്നു; പരശുറാം എക്സ്പ്രസിൽ 2 പെൺകുട്ടികൾ കുഴഞ്ഞുവീണു റദ്ദാക്കിയ മറ്റു ട്രെയിനുകള്‍  ബറൗണി– എറണാകുളം രപ്തിസാഗര്‍ (ജനുവരി 1)  എറണാകുളം–ബറൗണി രപ്തിസാഗര്‍ (ജനുവരി 5)  കൊച്ചുവേളി– കോര്‍ബ (ജനുവരി 1)  […]

പുക പരിശോധനയിൽ ഇനി തട്ടിപ്പ് നടക്കില്ല, എട്ടിന്‍റെ പണിയുമായി കേന്ദ്രം, എല്ലാ വാഹനങ്ങൾക്കും ബാധകം !

  • December 29, 2023
  • 0 Comments

ദില്ലി: മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര,  പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം. പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.  ചില പുക പശോധന കേന്ദ്രങ്ങള്‍ വാഹനം പരിശോധിക്കുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി വ്യപകമായി പരാതികള്‍ […]

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29 ന്

  • December 24, 2023
  • 0 Comments

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രി സ്ഥാനം രാജിവച്ചു. നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ഗതാഗത വകുപ്പ് മന്ത്രി ആണ് ആന്റണി രാജു. പുതിയ മന്ത്രിമാരുടെ 29 ന് സത്യപ്രതിജ്ഞ ചെയ്യും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്. Read also: പ പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് […]

ടെലികോം നെറ്റ്‍വർക്കുകൾ സർക്കാരിന് പിടിച്ചെടുക്കാം; ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ

  • December 20, 2023
  • 0 Comments

പൊതുസുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്‍വർക്കും സർക്കാരുകൾക്ക് താല്ക്കാലികമായി പിടിച്ചെടുക്കാനാകുമെന്ന് 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയിൽ കരട് ബിൽ അവതരിപ്പിച്ചത്.  ദുരന്ത നിവാരണം ഉൾപ്പെടെയുള്ള പൊതു അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുന്ന വേളയിലോ പൊതുസുരക്ഷയുടെ താല്പര്യങ്ങൾ മുൻനിർത്തിയോ ആണിത് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ പ്രത്യേകം അധികാരപ്പെടുത്തിയ എതെങ്കിലും ഉദ്യോഗസ്ഥന് ഒരു അറിയിപ്പിലൂടെ ടെലികമ്മ്യൂണിക്കേഷൻ സേവനമോ നെറ്റ് വർക്കോ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് താൽകാലികമായി കൈവശപ്പെടുത്താമെന്നും […]

ജനുവരി മുതല്‍ ആ പരിപാടി നിര്‍ത്തും; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ അറിയേണ്ട സുപ്രധാന കാര്യം.!

  • December 19, 2023
  • 0 Comments

ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ​ഗൂ​ഗിൾ. 2024 ജനുവരി നാല് മുതൽ ക്രോമിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർ‌പ്പെടുത്തുമെന്നാണ് റിപ്പോർട്ട്.ബ്രൗസറുകൾ വഴി ഓരോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴും  ആ വെബ്‌സൈറ്റുകൾ ബ്രൗസറിൽ ഡാറ്റ ശേഖരിക്കാറുണ്ട്. ഇതിനെയാണ് കുക്കീസ് എന്ന് പറയുന്നത്. കുക്കീസ് ഉപയോ​ഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു പരിധി വരെ സൈറ്റുകൾ തിരിച്ചറിയുന്നത്.  പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ഉപയോ​ഗിക്കുന്നത് കുക്കീസാണ്. ഉപഭോക്താവിന്റെ  ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ, ഉപകരണം സംബന്ധിച്ച വിവരങ്ങൾ പുറത്താവാനും ബ്രൗസറിന്റെ പ്രവർത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. […]

പ്രളയക്കെടുതിയിൽ തെക്കൻ തമിഴ്നാട് : കേരളത്തിലൂടെയുളള 3 ട്രെയിനുകൾ അടക്കം 23 ട്രെയിനുകൾ പൂർണമായി റദ്ദാക്കി

  • December 19, 2023
  • 0 Comments

ചെന്നൈ : പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ തെക്കൻ തമിഴ്നാട്.കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച തിരുനെൽവേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ.എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 23 ട്രെയിനുകൾ ഇന്ന് പൂർണമായി റദ്ദാക്കി . കേരളത്തിലൂടെയുള്ള 3 ട്രെയിനുകളും റദ്ദാക്കിയവയിലുണ്ട്. 5 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 190 മൊബൈൽ മെഡിക്കൽ യുണിറ്റുകൾ സജ്ജമാണ്.  ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയവർക്ക് ഭക്ഷണം […]

അതിവേഗം പടരുന്ന ഒമിക്രോൺ ജെ.എൻ 1, കേരളം ജാഗ്രതയിൽ; കൊവിഡ് പരിശോധന കൂട്ടിയേക്കും

  • December 18, 2023
  • 0 Comments

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ കേരളം.ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത്അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ അതിവേഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ  നടപടികൾ കടുപ്പിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന […]

കെഎസ്ആർടിസി ഡ്രൈവർക്ക് തലകറക്കം, ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

  • December 18, 2023
  • 0 Comments

ആലപ്പുഴ : ഡ്രൈവർക്ക് തലകറക്കം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക്  ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അരൂർ സിഗ്നലിൽ നിർത്തിയിരുന്ന 5 വാഹനങ്ങൾക്ക് പിന്നിലാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്.  Read also: മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു വിവിധ വാഹനങ്ങളിലുള്ള 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് […]

മഞ്ചേരി അപകടം:ഇന്നായിരുന്നു മകളുടെ നിക്കാഹ്, കൈകൊടുക്കാന്‍ മജീദില്ല

  • December 16, 2023
  • 0 Comments

മഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ് റിയാസിനൊപ്പം രണ്ടുമാസം താമസിച്ച് ഒരാഴ്ച മുന്‍പാണ് കരുവാരക്കുണ്ട് ഐലാശ്ശേരിയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശകവിസയില്‍ മക്കളും കൂടെ ഉണ്ടായിരുന്നു. രണ്ടുമാസത്തെ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിനുശേഷം സന്തോഷത്തോടെയാണ് മക്കള്‍ക്കൊപ്പം അവര്‍ മടങ്ങിയെത്തിയത്. മാതാപിതാക്കളെ കാണാന്‍ സ്വന്തം വീടായ മഞ്ചേരി കിഴക്കേത്തലയിലേക്ക് രണ്ടുദിവസം മുന്‍പ് സന്തോഷത്തോടെയാണ് തസ്നിയും കുട്ടികളും എത്തിയത്. തസ്നിയെ കാണാന്‍ സഹോദരി മുഹ്സിനയും മക്കളും പയ്യനാട് താമരശ്ശേരിയിലെ വീട്ടില്‍നിന്ന് മഞ്ചേരിയില്‍വന്നു. ഇതിനിടെയാണ് ഉമ്മ സാബിറയേയുംകൂട്ടി […]

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു

  • December 15, 2023
  • 0 Comments

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വാഹനാപാകടത്തിൽ അഞ്ച് മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന […]