Stay Tuned!

Subscribe to our newsletter to get our newest articles instantly!

നിപ്പാ പരിശോധന: കോഴിക്കോട്ടേക്ക് മൊബൈൽ ലാബും

  • September 14, 2023
  • 0 Comments

തിരുവനന്തപുരം:നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബ് വിന്യസിക്കുന്നു. ലാബിൻ്റെ ഫ്ലാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭാ കവാടത്തിൽ നിര്‍വഹിച്ചു. ബി എസ് എല്‍ ലെവല്‍ 2 ലാബാണ് സജ്ജമാക്കിയത്. Read also: ഇല്ലേ കേരളത്തില്‍ നിപ പരിശോധിക്കാനുള്ള സൗകര്യം; പ്രചാരണവും വസ്‌തുതയും, ഇനി സംശയം വേണ്ടാ- Fact Check കൂടുതല്‍ നിപ്പാ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ ഈ മൊബൈല്‍ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുമെന്ന് […]

ഇല്ലേ കേരളത്തില്‍ നിപ പരിശോധിക്കാനുള്ള സൗകര്യം; പ്രചാരണവും വസ്‌തുതയും, ഇനി സംശയം വേണ്ടാ- Fact Check

  • September 14, 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു പ്രചാരണം സജീവമായിരിക്കുകയാണ്. കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടും നിപ പരിശോധനയ്‌ക്കായി എന്തിന് പൂനെയിലേക്ക് സാംപിള്‍ അയക്കുന്നു എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം. ഇക്കാര്യം ചോദിച്ചുകൊണ്ട് നിരവധി പേരാണ് ഫേസ്‌ബുക്കിലും എക്‌സിലും(ട്വിറ്റര്‍) രംഗത്തെത്തിയത്. ഇതിന് പിന്നാലെ കേരളത്തിലെ വൈറോളജി ലാബുകളിലെ സൗകര്യങ്ങള്‍ വ്യക്തമാക്കി കേരള സര്‍ക്കാരിന് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.  Read also: വായുവിലൂടെ പകരുമോ നിപ്പ? കിണർ വെള്ളം കുടിക്കാമോ?: തിരിച്ചറിയാം […]

നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; നിര്‍ദേശവുമായി മന്ത്രി

  • September 13, 2023
  • 0 Comments

തിരുവനന്തപുരം: നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.  Read also: വായുവിലൂടെ പകരുമോ നിപ്പ? കിണർ വെള്ളം കുടിക്കാമോ?: തിരിച്ചറിയാം നേരും നുണയും നിപ വൈറസ് […]

ആരാധകരേ ശാന്തരാകൂ… ; നിങ്ങൾ കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത!

  • September 13, 2023
  • 0 Comments

ന്യൂയോർക്ക്:  സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ ബുധനാഴ്ച പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഇതോടെ ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന സ്റ്റാൻഡേർഡ് ഫീച്ചർ ഐഫോണിലും ലഭ്യമായി. Read also: സ്റ്റോറേജ് നിറയുന്നോ, ഫോൺ അനങ്ങുന്നില്ലേ?; […]

വായുവിലൂടെ പകരുമോ നിപ്പ? കിണർ വെള്ളം കുടിക്കാമോ?: തിരിച്ചറിയാം നേരും നുണയും

  • September 12, 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട്ടു മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതോടെ രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. നിപ്പയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം? മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങുക. വായുവിലൂടെ രോഗം പകരും വാസ്തവം: രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാകും വ്യാപനം. Read also: സമ്പർക്ക പട്ടികയിൽ 75 പേർ, 16 ടീമുകൾ രൂപീകരിച്ചു; ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും […]

തിരക്കേറിയ ബസിനുള്ളില്‍ മോഷണം: തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

  • September 12, 2023
  • 0 Comments

കൊച്ചി: ബസിനുള്ളില്‍ യാത്രക്കാരിയുടെ പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. ചെന്നൈ എം.ജി.ആര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. പള്ളിക്കര-എറണാകുളം റൂട്ടില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍ നിന്നാണ് പ്രിയ പണം മോഷ്ടിച്ചത്.  Read also: ഓൺലൈനിൽ ലുഡോ കളിച്ച് പണം പോയി, മാല വാങ്ങാനെന്ന മട്ടിൽ കുട്ടിയുമായി ജ്വല്ലറിയിലെത്തി മോഷണം, യുവതി പിടിയിൽ പണയ സ്വര്‍ണം തിരിച്ചെടുക്കുവാന്‍ സ്വരുക്കൂട്ടിയ 17,000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗില്‍ നിന്നും മോഷണം ചെയ്തത്. […]

ബസുകളിലെ വിദ്യാർത്ഥി കൺസഷൻ; പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍

  • September 12, 2023
  • 0 Comments

തിരുവനന്തപുരം:ബസുകളിലെ വിദ്യാർത്ഥി കൺസഷന്റെ പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. Read also: എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ; കൺസഷനിൽ സുപ്രധാന തീരുമാനം, നിരവധി വിദ്യാർഥികൾക്ക് ആശ്വാസം കണ്‍സഷന്‍ പ്രായപരിധി 18 ആയി ചുരുക്കണമെന്ന് ആവശ്യം ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്റെ ആവശ്യം. 2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്, ഇതിനിടയിലാണ് പ്രായ വര്‍ധനയെന്നും തീരുമാനത്തിനെതിരെ സമരത്തിലേക്ക് പോകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റഴ്സ് […]

എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ; കൺസഷനിൽ സുപ്രധാന തീരുമാനം, നിരവധി വിദ്യാർഥികൾക്ക് ആശ്വാസം

  • September 12, 2023
  • 0 Comments

തിരുവനന്തപുരം: ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിച്ച് സർക്കാര്‍.  ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. Read also: 31റൂട്ടുകളിലെ സ്വകാര്യബസുകളുടെ നിയന്ത്രണം എന്തിന്? ദേശസാല്‍ക്കരണം എന്തുകൊണ്ട് ? വിശദീകരണവുമായി കെഎസ്ആര്‍ടിസി […]

പറക്കും മനുഷ്യനെ അടുത്തു കാണാന്‍ അവസരം; പൊതുജനങ്ങൾക്കായുള്ള രാജ്യത്തെ ആദ്യ പ്രദർശനം കേരളത്തില്‍

  • September 12, 2023
  • 0 Comments

കൊച്ചി:  സാങ്കേതിക വിദ്യയിലേയും, സൈബർ സുരക്ഷയിലേയും ലോകത്തിലെ നൂതന ആശയങ്ങൾ രാജ്യത്ത് വേഗത്തിൽ പരിചയപ്പെടുത്താനായി എല്ലാ വർഷവും കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന  ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം എഡിഷനിൽ ഇത്തവണ പറക്കും മനുഷ്യനും എത്തും. ലോക സാങ്കേതിക വിദ്യയുടെ അത്ഭുതമായ വളർച്ചയെ പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾ അടക്കം കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യു കെയിലെ ഗ്രാവിറ്റി ഇൻഡസ്ട്രിയൽ വികസിപ്പിച്ചെടുത്ത ജെറ്റ് സ്യൂട്ട് കൊക്കൂണിൽ പ്രദർശിപ്പിക്കുന്നത്. Read also: വാഹനത്തില്‍ നിര്‍ബന്ധമായും […]

രാജ്യത്താദ്യമായി ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് SBI; എന്താണ് ഇത് ? ഉപയോഗങ്ങൾ എന്തെല്ലാം ?

  • September 12, 2023
  • 0 Comments

ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാർഡ് അവതരിപ്പിച്ചത്. വൺ നേഷൻ വൺ കാർഡ് എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടി. ‘പണമിടപാടുകളും, ദൈനംദിന ജീവിതവും എളുപ്പത്തിലാക്കാൻ അഹോരാത്രം പ്രവർത്തിക്കുകയെന്നതാണ് എസ്ബിഐയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ യാത്രകൾ മാറ്റിമറിക്കുന്ന വിപ്ലവകരമായ മാറ്റമാണ് എസ്ബിഐ ട്രാൻസിറ്റ് കാർഡുകൾ കൊണ്ടുവരുന്നത്’- എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്കും ഇത് വഴിവയ്ക്കുമെന്ന് […]