Stay Tuned!

Subscribe to our newsletter to get our newest articles instantly!

മുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു; ദാരുണസംഭവം മലപ്പുറം താനൂരിൽ

  • September 11, 2023
  • 0 Comments

മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. മുറ്റത്ത് കളിക്കുമ്പോൾ കു‍ഞ്ഞിന് മതിൽ മുകളിലേക്ക് വീഴുകയായിരുന്നു.  ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം കറ്റാര്‍വാഴ കൊണ്ടുള്ള ഈ എട്ട് ഫേസ് പാക്കുകള്‍…

  • September 10, 2023
  • 0 Comments

നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.  Read also: കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ചുണ്ടുകളിലെ ഇരുണ്ട നിറമകറ്റാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം… ഒന്ന്… രണ്ട്  ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും അൽപം പഴുത്ത വാഴപ്പഴത്തിന്റെ പേസ്റ്റും ചേർത്ത് […]

വമ്പന്‍ മാറ്റത്തിനൊരുങ്ങി യൂട്യൂബ്: സ്ഥിരം കാഴ്ചക്കാര്‍ക്ക് ഇനി മടുക്കില്ല.!

  • September 10, 2023
  • 0 Comments

ദില്ലി: യൂട്യൂബ് കണ്ടു മടുത്തവർക്കായി പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇനി യൂട്യൂബിൽ തന്നെ ഗെയിം കളിക്കാം.  പ്ലേയബിൾ എന്ന പേരിൽ യൂട്യൂബിൽ പുതിയ വിഭാഗം അവതരിപ്പിച്ചുകൊണ്ട് ആപ്പിനുള്ളിൽ തന്നെ ഗെയിമുകൾ കളിക്കാനുള്ള സംവിധാനമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് നിലവിൽ ഇത് പരീക്ഷിക്കുന്നത്. യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ലഭ്യമാണ്. Read also: ‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളിൽ വമ്പൻ മാറ്റവുമായി യുട്യൂബ്; ഇളവുകളിങ്ങനെ ഹോം ഫീഡിലെ ‘പ്ലേയബിൾസ്’ ടാബിനു കീഴിലാണ് 3ഡി ബോൾ ബൗൺസിങ് ഗെയിമായ […]

മൊറോക്കോയിൽ വൻ ഭൂകമ്പം, മരണം 1037; പൈതൃക നഗരമായ മാരിക്കേഷ് തകർന്നടിഞ്ഞു

  • September 10, 2023
  • 0 Comments

റബാത്ത് ∙ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 1037 കവിഞ്ഞു. എഴുന്നൂറോളം പേർക്ക് ഗുരുതരമായി പരുക്കേറ്റു.  വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറൻ പൗരാണിക നഗരമായ മാരിക്കേഷിൽ നിന്ന് 72 കിലോമീറ്റർ അകലെ ഹൈ അറ്റ്ലസ് പർവതമേഖലയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  Read also: ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിയവർക്കായി തിരച്ചിൽ ഊർജിതമാക്കി. […]

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?

  • September 9, 2023
  • 0 Comments

തിരുവനന്തപുരം :സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ടാക്സ് സര്‍ട്ടിഫിക്കറ്റ് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്) ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പെര്‍മിറ്റ് (3000 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും – സ്വകാര്യ വാഹനങ്ങള്‍ ഒഴികെ)   Read also: അപകടകരമായി ബസ് ഓടിച്ചു, നടപടി എടുത്തു; പൊലീസിനെതിരെ ‘വെല്ലുവിളി’ റീൽസ് […]

‘ഷോക്ക്’ ഉറപ്പായി, വൈദ്യതി നിരക്ക് കൂടും, പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും

  • September 9, 2023
  • 0 Comments

തിരുവനന്തപുരം: അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം.പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്. Read also: പ കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി […]

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനി എഐ ഡ്രോൺ ക്യാമറകളും

  • September 9, 2023
  • 0 Comments

കൊച്ചി∙ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ഡ്രോൺ ക്യാമറകൾ വൈകാതെ രംഗത്തിറക്കുമെന്നു ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണർ എസ്. ശ്രീജിത്ത്. ഒരു ജില്ലയിൽ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോൺ ക്യാമറകളെങ്കിലും ഏർപ്പെടുത്താനാണു ശ്രമം. ഭാരമേറിയ എഐ ക്യാമറകൾ ഘടിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ഡ്രോണുകൾ നിർമിക്കാൻ വിവിധ ഏജൻസികളുമായി മോട്ടർ വാഹന വകുപ്പു ചർച്ച തുടരുകയാണ്. ഡ്രോണിൽ സ്ഥാപിച്ച എഐ ക്യാമറകൾ മൊബൈൽ യൂണിറ്റുകളായാണു പ്രവർത്തിക്കുക.  Read also: മലപ്പുറത്ത് പതിനേഴുകാരന് ടൂവീലർ കൊടുത്തു, ചേട്ടൻമാർക്ക് വല്യ […]

ദിവസവും കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

  • September 9, 2023
  • 0 Comments

ദിവസവും ഒരു പിടി ബദാം കഴിക്കുന്നതച് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ബദാം പച്ചയ്ക്ക് കഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുതിർത്ത ബദാമിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെ ശരീരം നന്നായി ആഗിരണം ചെയ്യുന്നതുമാണ്.  Read also: പഞ്ചസാര ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ… ഒന്ന്… ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ, മോശം […]

മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു, സംഭവം തൃശ്ശൂരിൽ!

  • September 9, 2023
  • 0 Comments

തൃശൂര്‍: മയക്കുമരുന്ന് ഉപയോഗിച്ച് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. . മന്ദലാംകുന്ന് പാപ്പാളി കോറമ്പത്തയില്‍ മൊയ്തീന്‍ (45) ആണ് സ്വന്തം വീട് കത്തിച്ചത്. ഇന്നലെ പകല്‍ 12ഓടെയാണ് സംഭവം. വടക്കേക്കാട് പോലീസെത്തിയാണ് തീ അണച്ചത്.  ടെറസ് വീടിന്റെ ബെഡ് റൂം, അടുക്കള എന്നിവയാണ് കത്തിച്ചത്. അലമാരയില്‍ ഉണ്ടായിരുന്ന മൂന്നോളം ആധാരങ്ങളും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റു വിലപ്പിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഇയാള്‍ പ്രകോപിതനായതോടെ മാതാവും സഹോദരിയും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഏറെ നേരം […]

കേരളത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പരക്കെ മഴ, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്

  • September 9, 2023
  • 0 Comments

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പുലർച്ചെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പലയിടത്തും ശക്തമായ മഴ ലഭിച്ചു.  Read also: പാസ്പോർട്ടിൽ പേര് മാറ്റാൻ […]