Stay Tuned!

Subscribe to our newsletter to get our newest articles instantly!

ശ്രദ്ധിക്കൂ ഈ മുന്നറിയിപ്പ്; അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്

  • January 30, 2024
  • 0 Comments

തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  Read also: ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍; നിരവധി ലോണ്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിള്‍ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ തട്ടിപ്പുകാർ വിളിക്കുന്നത്. അതിനാൽ ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ […]

അയോധ്യ മുതല്‍ തിരുവനന്തപുരം വരെ; 2026 ഓടെ രാജ്യത്തെ 30 നഗരങ്ങളില്‍ ഭിക്ഷാടനം നിരോധിക്കാന്‍ കേന്ദ്രം !

  • January 30, 2024
  • 0 Comments

ന്യൂഡൽഹി: ഭിക്ഷാടന മുക്ത ഭാരതം (Bhiksha Vriti Mukt Bharat – ഭിക്ഷാരഹിത ഇന്ത്യ) സൃഷ്ടിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2026 ഓടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ ഭിക്ഷാടന മുക്ത നഗരങ്ങളായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്നവരെയും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് സമഗ്രമായ സര്‍വേയ്ക്കും പുനരധിവാസത്തിനുമായി രാജ്യത്തുടനീളം 30 നഗരങ്ങളെ കേന്ദ്രം കണ്ടെത്തി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.  Read also: യുപിഐ ആപ്പുകള്‍ക്ക് […]

ക്രിപ്റ്റോ കറന്‍സി, ഒടിടി: ഹൈറിച്ച് ഉടമകൾ നടത്തിയത് 1157 കോടിയുടെ തട്ടിപ്പ്; കണക്ക് പുറത്തുവിട്ട് ഇ.ഡി

  • January 27, 2024
  • 0 Comments

കൊച്ചി∙ ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 1157 കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിന്റെ കണക്കുകൾ ഇ.ഡി. പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയ തുകയിൽ വലിയൊരു പങ്ക്  വിദേശത്തേക്കു കടത്തിയ ഉടമകള്‍, കാനഡയില്‍ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചു. ഇ.ഡി.യുടെ റെയ്‌‍ഡിന് മുൻപ് രക്ഷപ്പെട്ട ഹൈ റിച്ച് ഉടമകളായ പ്രതാപനും ശ്രീനയ്‌ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈ റിച്ചിന്റെ ഹെഡ് ഓഫീസ്, […]

10 വർഷത്തെ നിരോധനം നീക്കുന്നു, സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം, മാർച്ച് മുതൽ അനുമതി

  • January 26, 2024
  • 0 Comments

തിരുവനന്തപുരം: 10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. Read also: ജനുവരി […]

CCJ hajj

ഹജ്ജ്: കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് വിവേചനം, അധികം നൽകേണ്ടത് 85,000 രൂപ

  • January 25, 2024
  • 0 Comments

കരിപ്പൂർ∙ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന സർവീസിന്റെ ഷെഡ്യൂൾ തിരഞ്ഞെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം അടിയന്തിരമായി തിരുത്തണമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി അബ്ദുസമദ് സമദാനി എംപി കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 85,000 രൂപ അധികം നൽകിക്കൊണ്ട് മാത്രമേ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് […]

അയ്യോ ചാര്‍ജ് തീര്‍ന്നു…! മൊബൈൽ ഉള്ളവര്‍ക്ക് ഇനി ആ പേടിവേണ്ട, ഇതാ എത്തി 50 വര്‍ഷം ചാര്‍ജ് തീരാത്ത ബാറ്ററി

  • January 18, 2024
  • 0 Comments

ഫോണിന്റെ ചാർജ് തീരുമോ എന്ന് പേടിച്ച് പവർബാങ്കും തൂക്കി നടക്കുന്ന പരിപാടി തല്ക്കാലം ഉപേക്ഷിക്കാം. സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചാർജ് നിൽക്കില്ല എന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈന. അതി നൂതനമായ ബാറ്ററിയാണ് ചൈനീസ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചിരിക്കുന്നത്. ചാർജിങ്ങോ മറ്റ് പരിപാലനമോ ഇല്ലാതെ തന്നെ 50 വർഷക്കാലം വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റാവോൾട്ട് എന്ന കമ്പനിയാണ് ഈ  ന്യൂക്ലിയർ ബാറ്ററിയ്ക്ക് പിന്നിൽ.  വളരെ ചെറുതാണ് ഈ ബാറ്ററിയെന്ന് […]

മലപ്പുറം പൊലീസിന്റെ ഓഫർ! ഹെൽമെറ്റിട്ടോ സമ്മാനം വീട്ടിലെത്തും, ദിതാണ് കാര്യം

  • January 16, 2024
  • 0 Comments

മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വച്ചാൽ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പൊലീസിന്‍റെ സമ്മാനവും വീട്ടിലെത്തും. ഇരുചക്രവാഹനത്തിലെ ഹെൽമെറ്റ് ഉപയോഗം ഉറപ്പാക്കാനാണ് ജില്ലാപൊലീസ് മേധാവിയുടെ വ്യത്യസ്തമായ പരീക്ഷണം. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് സ്മാർട്ട് റൈഡർ ചലഞ്ച് നടപ്പാക്കുന്നത്.   ഒരു വർഷം കേരളത്തിൽ നാലായിരത്തിലധികമാളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മലപ്പുറത്തും അപകടങ്ങൾ കൂടിയതോടെയാണ് ഇരുചക്രവാഹനക്കാരിൽ ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടുള്ള നീക്കം. മലപ്പുറം എസ്പിയുടെ ഫേസ്ബുക്ക് പേജിലാണ് യുവാക്കൾക്കുള്ള ഓഫർ. ഹെൽമെറ്റ് ഇട്ട് വാഹനമോടിക്കുന്ന ചിത്രവും ഹെൽമെറ്റ് […]

ഓട്ടോയിൽ പോകുന്നതിനിടെ തല പുറത്തിട്ടു, പോസ്റ്റിൽ തലയിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

  • January 15, 2024
  • 0 Comments

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇലക്ട്രിക്  പോസ്റ്റിൽ തല ഇടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.  Read also: വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടു വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ച് അമ്മക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കുട്ടി തല പുറത്തേക്ക് ഇടുകയും പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.  thiruvananthapuram native seven year old child dies […]

കൗമാര മേളയ്ക്ക് ഇന്ന് സമാപനം; സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം, മുഖ്യാതിഥിയായി മമ്മൂട്ടി

  • January 8, 2024
  • 0 Comments

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 901 പോയിന്‍റാണുള്ളത്. കണ്ണൂരിന് 897ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും.  Read also: വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടു നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. […]

വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടു

  • January 7, 2024
  • 0 Comments

Read also: പ കൽപറ്റ:ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം വൈകിട്ട്‌ 5 മണിയോടെയാണ് ബസ്‌ അപകടത്തിൽ പെട്ടത്‌.  കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ. രക്ഷാപ്രവർത്തനം തുടരുന്നു.