ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി ഏത്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം
ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓരോ പൗരനും തനതായ 12 അക്ക നമ്പർ നല്കിയിട്ടുണ്ടാകും. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എൻറോൾമെൻ്റ് കേന്ദ്രം സന്ദർശിച്ചും ഇത് ഓൺലൈനായി ചെയ്യാം. പേര്, വിലാസം, മൊബൈൽ […]