Stay Tuned!

Subscribe to our newsletter to get our newest articles instantly!

യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം; എസ്ബിഐ പറയുന്ന കാരണം ഇതാണ്

  • March 23, 2024
  • 0 Comments

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോയുടെ പ്രവർത്തനം തടസപ്പെട്ടു. 2024 മാർച്ച് 23-ന് കുറച്ച് സമയത്തേക്ക് ഷെഡ്യൂൾ ചെയ്ത പ്രവർത്തനത്തിൽ ചില ഡിജിറ്റൽ ചാനലുകൾ ലഭ്യമല്ലെന്ന് എസ്ബിഐ  അറിയിച്ചിരുന്നു.  ഏതൊക്കെ സേവനങ്ങൾ ലഭ്യമാകില്ല ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ്, യോനോ, യുപിഐ എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടേക്കുമെന്ന് എസ്ബിഐ വെബ്സൈറ്റ് പറയുന്നു.  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ പുതിയ നിബന്ധന കൊണ്ടുവന്ന് ട്രായ്; നിയന്ത്രണം വരുന്നത് […]

ഇനി അത്തരം ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരില്ല; വന്‍ അപ്‌ഡേഷനുമായി ആന്‍ഡ്രോയിഡ്

  • March 23, 2024
  • 0 Comments

ഫോണുകളിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം ഉടനെത്തുമെന്ന് സൂചന. ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേറ്റായ ആന്‍ഡ്രോയിഡ് 15 മേയ് 14ന് എത്തുമെന്നാണ് വിവരങ്ങള്‍. പുതിയ ഫീച്ചറുകളും ഡിസൈന്‍ മാറ്റങ്ങളും ഉള്‍പ്പടെയുള്ള അപ്ഡേറ്റാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ തങ്ങളുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതോടെ ആന്‍ഡ്രോയിഡ് 15മായി ബന്ധപ്പെട്ട വാര്‍ത്തകളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഇനി ഈ സ്മാർട്ഫോണുകളിൽ പ്ലേസ്റ്റോർ ലഭിക്കില്ല; നിങ്ങളുടേതുണ്ടോ? ആന്‍ഡ്രോയിഡിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം പുറത്തുവരുന്നത് അതിലൊന്നാണ്. ആന്‍ഡ്രോയിഡ് 15 ഒഎസില്‍ […]

കൊടും ചൂടില്‍ ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട പഴങ്ങള്‍…

  • March 20, 2024
  • 0 Comments

അസഹനീയമായ വേനൽച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഉള്ളുതണുപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…   ഒന്ന്…  തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.  രണ്ട്…  സ്ട്രോബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ […]

വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

  • March 20, 2024
  • 0 Comments

വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇനി അധികം വൈകാതെ സ്റ്റാറ്റസായി ഇടാൻ സാധിച്ചേക്കും.  വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടിലാണ്. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനോടകം തന്നെ ഇത് ലഭ്യമായിട്ടുണ്ട്. നിലവിൽ പരമാവധി 30 സെക്കന്റ് വരെയുള്ള വീഡിയോ ക്ലിപ്പുകളാണ് ഒരു സ്റ്റാറ്റസിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടുന്നവർ അവ 30 സെക്കന്റ് വീതമുള്ള ഭാഗങ്ങളാക്കി മുറിച്ചാണ് ഇടുന്നത്. വീഡിയോ സ്റ്റാറ്റസുകളുടെ […]

പകൽ കളിപ്പാട്ടങ്ങൾ വിൽക്കാനെത്തും, രാത്രിയിൽ വീടുകളിൽ മോഷണം, തസ്കര ഗ്രാമത്തിലെത്തി പ്രതികളെ പൊക്കി പൊലീസ്

  • March 20, 2024
  • 0 Comments

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ, സാൻവർ ലാൽ എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി തസ്കര ​ഗ്രാമത്തിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ നാളെ കേരളത്തിലെത്തിക്കും. അജിമീറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഉൾ​ഗ്രാമം. ദു​ർഘട പാതയിലൂടെ സഞ്ചരിച്ചാലാണ് തസ്കര ​ഗ്രാമമായ താണ്ടോടിയിലെ കെയ്രോട്ടിലെത്തുക. ആറ്റിങ്ങൽ എസ്ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്ഐ ബിജുകുമാർ ഉൾപ്പെടുന്ന ഏഴം​ഗ സംഘമാണ് ദുർഘടപാത താണ്ടി ഗ്രാമത്തിലെത്തിയത്. മോഷണത്തിന് […]

ആദ്യ ലഹരി ഉപയോഗം 4ാം ക്ലാസിൽ, സ്കൂളിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് കുട്ടി, പുറത്തുവന്നത് 3 വർഷത്തെ ലൈംഗിക പീഡനം

  • March 19, 2024
  • 0 Comments

പത്തനംതിട്ട: നാലാം ക്ലാസ്സുകാരനെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് ഒരു 13 വയസ്സുകാരൻ മനസ്സ് തുറന്നതോടെയാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. അടൂർ അതിവേഗ കോടതിയാണ് പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്ന പ്രതിക്ക്  73 വർഷം കഠിന തടവ് വിധിച്ചത്. സംഭവത്തെ കുറിച്ച് എക്സൈസ് പറയുന്നതിങ്ങനെ- പത്തനംതിട്ട അടൂരിൽ ആണ് സംഭവം നടന്നത്. സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് […]

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ പുതിയ നിബന്ധന കൊണ്ടുവന്ന് ട്രായ്; നിയന്ത്രണം വരുന്നത് തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ട്

  • March 18, 2024
  • 0 Comments

മുംബൈ: മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന മൊബൈൽ നമ്പ‍ർ പോർട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത് അനുസരിച്ച് ഒരു സിം മാറ്റിയിട്ടാൽ (Swapped or replaced) ഏഴ് ദിവസത്തേക്ക് ആ കണക്ഷൻ മറ്റൊരു സേവന ദാതാവിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കില്ല.  രാജ്യത്ത് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം നിലവിൽ വന്ന ശേഷം കൊണ്ടുവരുന്ന ഒൻപതാമത്തെ […]

1991 രൂപയ്ക്കു പറക്കാം; മലയാളിയുടെ വിമാന കമ്പനി FLY 91 സര്‍വീസ് തുടങ്ങി

  • March 18, 2024
  • 0 Comments

പനജി. ഏവിയേഷന്‍ വ്യവസായ രംഗത്തെ പ്രമുഖ മലയാളി സംരംഭകന്‍ മനോജ് ചാക്കോ ചുക്കാന്‍ പിടിക്കുന്ന പുതിയ വിമാന കമ്പനി FLY 91 വാണിജ്യ സര്‍വീസിനു തുടക്കമിട്ടു. പ്രാരംഭ ഓഫറായി വെറും 1991 രൂപയാണ് ടിക്കറ്റ് നിരക്ക്. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലക്കുമാണ് സര്‍വീസുള്ളത്. വൈകാതെ ലക്ഷദ്വീപിലെ അഗത്തി, മഹാരാഷ്ട്രയിലെ ജല്‍ഗാവ്, സിന്ധുദുര്‍ഗ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും. ചെറുപട്ടണങ്ങളെ കോര്‍ത്തിണക്കി ഹ്രസ്വദൂര ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് ഫ്‌ളൈ 91 നടത്തുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സര്‍വീസുകളാണ് ഇപ്പോഴുള്ളത്. […]

തർക്കം ഓംലെറ്റിനെ ചൊല്ലി, കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു

  • March 18, 2024
  • 0 Comments

കൊല്ലം: കരുനാഗപ്പള്ളിയിൽ ഓംലെറ്റിനെ ചൊല്ലി മദ്യപസംഘം ദോശക്കട അടിച്ചു തകർത്ത് ഭക്ഷണം കഴിക്കാനത്തിയവരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.മാർക്കറ്റിന് സമീപമുള്ള ദോശക്കടയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം.  ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു സഹോദരങ്ങളും പുലിയൂർവഞ്ചി സൗത്ത് സ്വദേശികളുമായ അരുണും അജിലും. കടയുടമ ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിനോട് ഓലെറ്റ് ആവശ്യപ്പെട്ടു. കുറച്ച് സമയം കാത്തിരിക്കണമെന്നായി കടക്കാരൻ. ഇതുകേട്ട് ഇവരുമായി ഒരു ബന്ധവുമില്ലാതിരുന്ന പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം പ്രകോപനവുമില്ലാതെ കട തല്ലിത്തകർത്തു. കേരളത്തിന് അപമാനം: കൊല്ലത്തെത്തിയ അമേരിക്കൻ […]