ചുരം ഇറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പോയി; ആറാം വളവിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി, ഒഴിവായത് വൻ അപകടം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ചുരം ഇറങ്ങുന്നതിനിടെ സ്വകാര്യ ബസിന്റെ ബ്രേക്ക് തകരാറിലായതോടെയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ആറാം വളവിൽ വെച്ച് ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ഒരു ഭാഗത്തെ മുൻ ടയറുകള്‍ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് വന്നു. ബ്രേക്ക് ഡൗണായിട്ടും ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ച് താഴേക്ക് മറിയാതെ നിന്നതിനാലാണ് അപകടത്തിൽ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വളവ് […]