തിരുവനന്തപുരം: 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കി.
സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും.
പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ മുപ്പത് ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഇനത്തില്‍ 2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഈ തുക അനുവദിച്ചുതരണമെന്നും സര്‍ക്കാരിന് നല്‍കിയ കത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള മാനേജ്‌മെന്റിന്റെ ഈ നിര്‍ദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തുമെന്നുറപ്പാണ്.
KSRTC new guidelines on student concession
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കല്ലുത്താൻകടവിൽ വാഹനപകടം : ഇരുചക്ര യാത്രികൻ മരണപ്പെട്ടു

കോഴിക്കോട് : കല്ലുത്താൻകടവിൽ ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട്…

പൊലീസ് നിർദ്ദേശം; കെഎസ്ആർടിസി വയനാട്ടിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചു

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ്…

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍…

നിലമ്പൂർ വിളിക്കുന്നു, സഞ്ചാരികളേ വരൂ…

കേരളത്തിലെ ഏറ്റവും സുന്ദരമായ റെയിൽപാതയാണ് നിലമ്പൂർ–ഷൊർണൂർ റൂട്ട്. നിലമ്പൂരിന്റെ പാരമ്പര്യം ഉണർത്തി പാതയ്ക്കിരുവശവും വളർന്നു നിൽക്കുന്ന…