തിരുവനന്തപുരം:മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.ടേക്ക് ഓവർ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.140 കിലോമീറ്ററിന് മുകളിലായി പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകൾക്ക് നിരക്ക് ഇളവ് ബാധകമായിരിക്കും.കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം സ്വകeര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ കെ എസ് എസ് ആർ ടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.ഈ സാഹചര്യത്തിലാണ് , പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് ,നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 %നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു
ഈ മാസം പതിനെട്ടിനകം വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാർക്ക് പെൻഷൻ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിതന്നെ ഓൺലൈൻ വഴി ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ കെ എസ് ആർ ടിസിക്ക് അനുവദിച്ചിട്ടുണ്ട്. കോടതി നിർദേശിച്ചിട്ടും പെൻഷൻ നൽകാൻ തയാറാവാതിരുന്ന സർക്കാർ നിലപാടിനെതിരെ സിംഗിൾ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറിയ്ക്കൊപ്പം ഗതാഗത സെക്രട്ടറിയും ഇന്ന് ഹാജരായി.
KSRTC announces 30% fare reduction
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പൊലീസ് നിർദ്ദേശം; കെഎസ്ആർടിസി വയനാട്ടിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചു

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ്…

ദീപാവലിക്ക് 32 അധിക സർവീസുകളുമായി കെഎസ്ആർടിസി

  തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച്  യാത്രക്കാരുടെ സൌകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി…

കാട്, മല, മഴ, വെയിൽ, എന്തുമാകട്ടെ! 16 മണിക്കൂറിൽ സാധനം എത്തും,

തിരുവനന്തപുരം: പുതുതായി തുടങ്ങിയ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വൻവിജയത്തിലേക്കെത്തുന്നതിൻ്റെ സന്തോഷം പങ്കുവച്ച് കെ എസ് ആർ…

ബസ് ടിക്കറ്റ് ബുക്കിങ്; സുപ്രധാന മുന്നറിയിപ്പുമായി KSRTC !

തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സി.-യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ…