Stay Tuned!

Subscribe to our newsletter to get our newest articles instantly!

Amazon Mobile Tech

50 എംപി ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, അമോലെഡ് ഡിസ്പ്ലേ; പുതിയ സാംസങ് എം34, വില ഇങ്ങനെ



50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി ‘മോൺസ്റ്റർ’ എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്സി എം34 (Galaxy M34) ജൂലൈ 7 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.മുൻഗാമിയായ ഗ്യാലക്സി എം33യുടെ ഡിസ്പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന ഫോണിന് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് (sAMOLED) സ്‌ക്രീൻ ഉണ്ടായിരിക്കും. ഒരു എം സീരീസ് ഫോണിനു ആദ്യമായാണ് ഈ ഡിസ്പ്ലേ നൽകുന്നത്.
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും സ്‌ക്രീൻ റീഡുചെയ്യാൻ ‘വിഷൻ ബൂസ്റ്റർ’  എന്ന സാങ്കേതികവിദ്യ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP പ്രൈമറി ക്യാമറയാണ് ഗ്യാലക്സി എം 34ൽ അവതരിപ്പിക്കുന്നത്. ഒറ്റ ഷോട്ടിൽ 4 ഫോട്ടോകളും 4 വിഡിയോകളും പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോൺസ്റ്റർ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെൻസ് ഇഫക്‌റ്റുകളുള്ള ഒരു ഫൺ മോഡും ഇതിലുണ്ടത്രെ. കൂടാതെ സാംസങിന്റെ മുൻനിര സീരീസിൽ നിന്നുള്ള “നൈറ്റ്ഗ്രാഫി” ഫീച്ചറും ഇതിൽ വരുന്നു.
ഔദ്യോഗിക പോസ്റ്റർ ഫോണിന്റെ നീല, പർപ്പിൾ, പർപ്പിൾ എന്നീ നിറങ്ങൾ പരിചയപ്പെടുത്തുന്നു. പ്രധായ ക്യാമറ  പാനലിൽ രണ്ടിന് പകരം മൂന്ന് ക്യാമറകൾ ഉണ്ടാകും. മുൻ ക്യാമറ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിലായിരിക്കും. ഗ്യാലക്സി എം34 ന്റെ വില ഏകദേശം 20,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണിലൂടെയായിരിക്കും ഫോൺ വിപണിയിലെത്തുക.
Samsung Galaxy M34 to launch in India on July 7: Here’s what the smartphone will offer

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

App Tech Whatsapp

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  • February 25, 2023
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ
Music Tech YouTube

ഇഷ്ടമുള്ള റേഡിയോ സ്‌റ്റേഷൻ ക്രിയേറ്റ് ചെയ്യാം ; പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്ക്

  • February 25, 2023
പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക്
Total
0
Share