കണ്ണൂർ: കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാൻ വാങ്ങിയ വാച്ച് തിരികെ ചോദിച്ചതിന്  യുവാവിന്‍റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു. കേസിൽ കണ്ണൂരിൽ യുവാവ് അറസ്റ്റിലായി. ഇരിക്കൂർ സ്വദേശി മുഹമ്മദ് ഹുസൈനെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്ത് റിയാസിനെയാണ് ഹുസൈൻ ആക്രമിച്ച് മൂക്ക് ഇടിച്ച് പൊട്ടിച്ചത്.
ഇരിക്കൂർ പാമ്പുരുത്തി സ്വദേശി മുഹമ്മദ് ഹുസൈനും നിടുവളളൂരിലെ റിയാസും സുഹൃത്തുക്കളാണ്. മറ്റൊരു സുഹൃത്ത് റിയാസിന് സമ്മാനിച്ചതായിരുന്നു അയ്യായിരം രൂപയോളം വിലയുളള വാച്ച്. ഇത് കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കാൻ ഹുസൈൻ വാങ്ങി. മാസം മൂന്ന് കഴിഞ്ഞിട്ടും പല തവണ ചോദിച്ചിട്ടും വാച്ച് ഹുസൈൻ തിരിച്ചുകൊടുത്തില്ല. ഒരു അടിപിടിക്കേസിന്‍റെ ഭാഗമായി കണ്ണൂർ കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ വാച്ചിനെ ചൊല്ലി ഹുസൈനും റിയാസും വാക്കേറ്റമുണ്ടായി.
ഇരിക്കൂർ ടൗണിൽ വച്ചായിരുന്നു സംഭവം. ഇത് പിന്നീട് ഉന്തിലും തളളിലുമെത്തി. ഒടുവിൽ കയ്യിലിടുന്ന സ്റ്റീൽ വള കൊണ്ട് ഹുസൈൻ മൂക്കിന് ഇടിച്ചെന്നാണ് റിയാസിന്‍റെ പരാതി. മൂക്കിന്റെ പാലം തകർന്ന റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ റിയാസ് ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഹുസൈനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Man attack friend on dispute over watch arrested
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…