ന്യൂ ഡൽഹി: ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ നിയമങ്ങൾ പാലിക്കുന്ന കാറുകള്‍ മാത്രമേ വിപണിയിൽ വിൽക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമങ്ങൾ അനുസരിച്ച് എഞ്ചിൻ പുതുക്കാത്ത കാർ കമ്പനികൾക്ക് അത് വിൽക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ചില വാഹന മോഡലുകള്‍ ഏതാനും ആഴ്‍ചകള്‍ക്കുള്ളില്‍ വിപണിയില്‍ നിന്നും വിട പറയും. ആ മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം. 
മാരുതി സുസുക്കി ആൾട്ടോ 800, ഹോണ്ട ഡബ്ല്യുആർവി, ഹോണ്ട ജാസ്, ഹോണ്ട സിറ്റി നാലാം തലമുറ, നിസാൻ കിക്ക്‌സ് എന്നിവയാണ് പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് എഞ്ചിനുകൾ അപ്‌ഡേറ്റ് ചെയ്യാത്ത കാറുകൾ എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് കമ്പനികൾ ഈ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാൻ കാരണം. ഈ കാറുകൾ കൂടുതൽ തുടരാനുള്ള മാനസികാവസ്ഥ കമ്പനികള്‍ക്കും ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.
മാരുതി സുസുക്കി ആൾട്ടോ 800 കമ്പനിയുടെ വളരെ ജനപ്രിയമായ ഒരു ഹാച്ച്ബാക്ക് കാറാണ്. ഇപ്പോഴിതാ കമ്പനിയുടെ മാരുതി സുസുക്കി എസ്-പ്രസ്സോ സ്ഥാനം പിടിച്ചിരിക്കുന്നു. 4.25 മുതൽ 6.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ഈ വാഹനം വിപണിയിൽ ലഭ്യമാണ്. അതുപോലെ, ഹോണ്ട WRV ഒരു സബ് കോംപാക്റ്റ് എസ്‌യുവിയാണ്. ഉടൻ തന്നെ കമ്പനി ഈ സെഗ്‌മെന്റിൽ ബിഎസ് 6 എഞ്ചിനോടുകൂടിയ പുതിയ എസ്‌യുവി അവതരിപ്പിക്കാൻ പോകുന്നു. ഇതിനുപുറമെ, നിസാൻ കിക്ക്സിന്റെ ബുക്കിംഗ് കമ്പനി അവസാനിപ്പിച്ചു.

പുതിയ എമിഷൻ മാനദണ്ഡങ്ങൾ 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇത് പ്രകാരം ബിഎസ് 6 സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ വിൽപ്പന നിർത്തും. പുതിയ മാനദണ്ഡങ്ങൾ പ്രകാരം, ഇന്ധനക്ഷമതയുള്ളതും CO2 ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്നതുമായ അത്തരമൊരു എഞ്ചിൻ സ്ഥാപിക്കുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കാറുകളുടെ വിലയിൽ 50,000 രൂപ വരെ വർധിക്കും. മാരുതി, ടാറ്റ തുടങ്ങി നിരവധി കമ്പനികൾ തങ്ങളുടെ ബിഎസ് 4 കാറുകൾ നിർത്തലാക്കാനും കാറുകളുടെ വില വർദ്ധിപ്പിക്കാനും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
List of five cars which discontinue in India within few days
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പുതിയ നിയോൺ ഗ്രീൻ കളർ സ്‍കീമില്‍ ഒല എസ് 1 എയർ

ഒല എസ്1 എയറിന്റെ പുതിയ കളർ വേരിയന്‍റിനെ ഒല ഇലക്ട്രിക് ടീസ് ചെയ്‍തു. ഇലക്ട്രിക് സ്‍കൂട്ടറിന്റെ…

ബജാജോ അതോ ഒലയോ? ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് ലാഭകരമായ ഡീല്‍?

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സമൃദ്ധിയുടെ കാലമാണ്. കൂടുതൽ ഡ്രൈവിംഗ് റേഞ്ചും താങ്ങാനാവുന്ന വിലയുമൊക്കെ…

കോമളരൂപവും കൊതിപ്പിക്കും മൈലേജും, പെണ്‍കൊടികളുടെ ഇഷ്‍ടതോഴനായി ഈ സ്‍കൂട്ടി!

സ്റ്റൈലിഷ് ലുക്കും കുറഞ്ഞ ഭാരമുള്ള സ്‍കൂട്ടികള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ചും പെൺകുട്ടികളാണ് ഇത്തരം സ്‍കൂട്ടകളെ ഏറെ…

“പണി വരുന്നുണ്ട് അവറാച്ചാ..” നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!

2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്…