Trulli
തമിഴ്നാട് ടീമിനുള്ള ട്രോഫി പ്രതിഭ വീൽചെയർ ക്രിക്കറ്റ്‌ അസോസിയേഷൻ സിഇഒ ഡോ. മുഹമ്മദ്‌ ഷാനിലും എബിലിറ്റി കോളജ് പ്രിൻസിപ്പൽ എം.നസീമും നൽകുന്നു…



പുളിക്കൽ: സൗത്ത് ഇന്ത്യ, ദേശീയ വീൽചെയർ ക്രിക്കറ്റ് മത്സരങ്ങൾക്കു മുൻപ് തമിഴ്നാടും കേരളവും സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന 3 മത്സരങ്ങളിലും തമിഴ്നാട് ജയിച്ചു. കേരളത്തിന്റെ പ്രതിഭ വീൽചെയർ ക്രിക്കറ്റ്‌ അസോസിയേഷൻ ടീമും തമിഴ്നാട് വീൽചെയർ ക്രിക്കറ്റ്‌ അസോസിയേഷൻ ടീമും തമ്മിലായിരുന്നു മത്സരം.
പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് ക്യാംപസ് ആണു മത്സരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ജാമിഅ സലഫിയ മൈതാനത്തായിരുന്നു മത്സരങ്ങൾ. തമിഴ്നാട് ടീമിലെ രാമചന്ദ്രൻ പരമ്പരയിലെ താരമായി.
പ്രതിഭ വീൽചെയർ ക്രിക്കറ്റ്‌ അസോസിയേഷൻ സിഇഒ ഡോ. മുഹമ്മദ്‌ ഷാനിലും എബിലിറ്റി കോളജ് ഫോർ ഹിയറിങ് ഇംപയേർഡ് പ്രിൻസിപ്പൽ എം.നസീമും ട്രോഫികൾ നൽകി. തമിഴ്നാട് വീൽചെയർ ക്രിക്കറ്റ്‌ അസോസിയേഷൻ മാനേജർ ഡോ. ഗജേന്ദ്രൻ പ്രസംഗിച്ചു.
ട്രോമാകെയർ, ടിഡിആർഎഫ് വൊളന്റിയർമാരുടെ സേവനം രണ്ടു ദിവസവും മൈതാനത്തുണ്ടായിരുന്നു. മുണ്ടക്കൽ എംവൈസി ക്ലബ് ആണ് ട്രോഫികൾ ഒരുക്കിയത്.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

നിറം കുറവെന്ന് പറഞ്ഞ് നിരന്തര മാനസിക പീഡനം; വിവാഹമോചനത്തിന് സമ്മർദ്ദം; ആത്മഹത്യ ചെയ്ത ഷഹാനയുടെ സംസ്കാരം ഇന്ന്

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 8:30 ന്…

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: വെളിയങ്കോട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി…

മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; ഇരുപതിനായിരം ലിറ്ററിലധികം പിടികൂടി

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് ഡാൻസാഫ് സ്‌ക്വാഡ് പിടികൂടി.…