Stay Tuned!

Subscribe to our newsletter to get our newest articles instantly!

Day

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ചരിത്രം അറിഞ്ഞ് ആഘോഷിക്കാം



ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.
സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ വനിതാദിനവും. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിൽ അവളെ ശാക്തീകരിക്കുന്നതിന്റെ അവൾ വിദ്യാഭ്യാസം ആർജിക്കുന്നതിന്റെ പ്രാധാന്യമെടുത്ത് പറയുന്ന ദിനം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച്, ലിംഗസമത്വവും ഉറപ്പാക്കുക എന്നതിനൊപ്പം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യു.എസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും, തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്നു കാലമായിരുന്നു അത്. 1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി ഒരു ദശലക്ഷത്തിലധികം ആളുകൾ അന്ന് അണിനിരന്നു.


അതിനു ശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അർത്ഥവും വ്യാപ്തിയും കൂടുതൽ വർദ്ധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മുതൽ ജോലിസ്ഥലത്തെ തുല്യത വരെയുള്ള വിഷയങ്ങൾ ഇന്ന് ചർച്ചയാകുന്നു. 1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. വനിതകൾ തങ്ങളുടെ കരുത്തിന്റെ പിൻബലത്തിൽ എല്ലാ മേഖലകളിലും ഉയരങ്ങൾ കീഴടക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴും അവളെ പുരുഷന്റെ അടിമയായും പുരുഷ മേധാവിത്വം കാട്ടുന്നതിനുള്ള ഇടമായും കാണുന്നവർ സമൂഹത്തിലുണ്ട് എന്നത് അവരുടെ പ്രതീക്ഷകളെ കെടുത്തുന്നതാണ്.
ഉയരങ്ങളിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അവൾക്ക് കരുത്ത് പകരുന്നത് ആകട്ടെ ഈ ദിനം. പെൺകരുത്തിന്റെ കാഹളം മുഴങ്ങാൻ വരാനിരിക്കുന്ന നാളുകൾ അവളുടെത് കൂടിയായി മാറട്ടെ.
Today is International Women’s Day

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Day

അക്ഷയ തൃതീയ 2023: ജ്വല്ലറികൾ നിറഞ്ഞു കവിഞ്ഞു; പൊടിപൊടിച്ച് സ്വർണോത്സവം

തിരുവനന്തപുരം: സംസ്ഥാനത്തെ ജ്വല്ലറികളെല്ലാം ഇന്ന് സ്വർണോത്സവം ആഘോഷിച്ചു. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വൻ തിരക്കാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അനുഭവപ്പെട്ടത്. ഈദ് ആഘോഷം കൂടിയായതോടെ ജ്വല്ലറികളിലേക്ക് ഉപഭോക്താക്കളുടെ
Day

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും

ദില്ലി: 77 മത് സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. പത്താംതവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. സെൻട്രൽ വിസ്ത നിർമ്മാണ
Total
0
Share