തിരുവനന്തപുരം: 25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കി കെഎസ്ആര്‍ടിസി. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കി.
സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും.
പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ മുപ്പത് ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഇനത്തില്‍ 2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ ബാധ്യത കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഈ തുക അനുവദിച്ചുതരണമെന്നും സര്‍ക്കാരിന് നല്‍കിയ കത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള മാനേജ്‌മെന്റിന്റെ ഈ നിര്‍ദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തുമെന്നുറപ്പാണ്.
KSRTC new guidelines on student concession
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കാലാവസ്ഥ മാറുന്നു, കേരളത്തിൽ വീണ്ടും മഴ എത്തുന്നു! 4 നാൾ കനത്തേക്കും, ഇന്ന് 3 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥ വീണ്ടും മാറുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും കനത്തേക്കുമെന്ന സൂചനകളാണ്…

പൊലീസ് നിർദ്ദേശം; കെഎസ്ആർടിസി വയനാട്ടിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചു

കോഴിക്കോട്: വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ്…

30% നിരക്കിളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, 140 കിലോമീറ്ററിന് മുകളിലുള്ള ടേക്ക് ഓവർ റൂട്ടുകള്‍ക്ക് ബാധകം

തിരുവനന്തപുരം:മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.ടേക്ക് ഓവർ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.140 കിലോമീറ്ററിന്…

കാഴ്ചയില്ലാത്ത അധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾ മാപ്പ് പറയണം: മഹാരാജാസ് കോളേജ് കൗൺസിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചയില്ലാത്ത അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ വിദ്യാർഥികൾ മാപ്പ് പറയണമെന്ന് കോളേജ്…