കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

കുന്ദമംഗലം ഭാഗത്തു നിന്നു വരികയായിരുന്ന സ്കൂട്ടറിൽ പിറകെ വന്ന കാറ് ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന ലോറിക്ക് മുന്നിലേക്ക് യാത്രികൻ വീണു. പൊടുന്നനെ ലോറി ബ്രേക്ക് ഇട്ടതിനാൽ ദുരന്തം ഒഴിവായി. പരുക്കേറ്റ കൊടുവള്ളി ചുണ്ടപ്പുറം മിദ് ലാജിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.

വീഡിയോ

young man escaped from an accident at kozhikode koduvaly cctv footage out

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു.

ബസും വാനും കൂട്ടിയിടിച്ചു അപകടം; ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട ശ്രുതിയും ജെൻസണുമുൾപ്പെടെ 9 പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സും…

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ യൂണിഫോം ധരിച്ച കുട്ടികൾ

കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ…