Stay Tuned!

Subscribe to our newsletter to get our newest articles instantly!

Health

ആരോഗ്യ ഇൻഷുറൻസ് പ്രായപരിധ വിലക്ക് നീക്കി: 65 കഴിഞ്ഞവർക്കും പോളിസി എടുക്കാം



ന്യൂഡൽഹി:65നു മുകളിൽ പ്രായമുള്ളവർക്കും ഇനി ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി ( ഐആർഡിഎഐ ) നിർദേശിച്ച പുതിയ മാനദണ്ഡങ്ങൾ ഏപ്രിൽ 1മുതൽ പ്രാബല്യത്തിലായി. 
65 വയസ്സു കഴിഞ്ഞവർക്ക് ഇതുവരെ പുതിയ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയില്ലായിരുന്നു. ഈ വിലക്കാണ് നീക്കിയത്. മുതിർന്ന പൗരന്മാർക്കായി എല്ലാ ഇൻഷുറൻസ് കമ്പനികളും നിർബന്ധമായും പുതിയ പോളിസികൾ ഏർപ്പെടുത്തണം. അവർക്ക് ക്ലെയിം നൽകാനും പരാതികൾ പരിഹരിക്കാനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണം. 
അർബുദം, ഹൃദ്രോഗം, വൃക്കരോഗം, എയ്ഡ്സ് തുടങ്ങിയവ ഉണ്ടെങ്കിൽ ഇൻഷുറൻസ് പോളിസി നിഷേധിക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. നിലവിൽ മാരകരോഗങ്ങൾ ചൂണ്ടിക്കാണിച്ചു പോളിസി നിഷേധിക്കാറുണ്ട്.  നിലവിലുള്ള അസുഖങ്ങൾക്ക് ഇനിമുതൽ 36 മാസം കഴിഞ്ഞാൽ ഇൻഷുറൻസ് ആനുകൂല്യം നൽകണം. 48 മാസം വരെ നൽകേണ്ട എന്ന പരിധിയാണു 36 മാസമായി കുറച്ചത്. പോളിസി എടുക്കുമ്പോൾ രോഗാവസ്ഥ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇതു നൽകണം. മുതിർന്നവർ, വിദ്യാർഥികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് അനുയോജ്യമായ പുതിയ പദ്ധതികൾ ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണം. 
ആയുർവേദം, യുനാനി ഉൾപ്പെടെയുള്ള ആയുഷ് ചികിത്സയ്ക്കു പരിധി പാടില്ലെന്നും ഇൻഷുറൻസ് കവറേജിലുള്ള മുഴുവൻ തുകയും നൽകണമെന്നും ഉത്തരവിലുണ്ട്. രോഗിയുടെ ആശുപത്രിച്ചെലവുകൾ മുഴുവൻ കമ്പനി വഹിക്കുന്ന രീതി മാറ്റി ഓരോ രോഗത്തിനും നിശ്ചിത തുക എന്ന രീതിയിൽ പദ്ധതികൾ ഏർപ്പെടുത്താനും ഐആർഡിഎഐ നിർദേശിച്ചിട്ടുണ്ട്. 
People above 65 years of age can now take health Insurance policy

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health Healthy Tips Skin

മുഖകാന്തി കൂട്ടാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ​ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9), പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 
Food Health Healthy Tips Trending

പഞ്ചസാര എന്ന വില്ലൻ; ഭക്ഷണവിഭവങ്ങളിൽ ഇനി ഉപയോഗിക്കാം ഈ പകരക്കാരെ…

ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട
Total
0
Share