തിരുവനന്തപുരം: സോഷ്യല്‍മീഡിയകളില്‍ വൈറലായ ഡാന്‍സ് വീഡിയോയിലെ മധ്യവയസ്‌കയെ തിരിച്ചറിഞ്ഞു. എറണാകുളം പള്ളിക്കരയില്‍ താമസിക്കുന്ന ലീലാമ്മ ജോണ്‍ ആണ് സോഷ്യല്‍മീഡിയകളെ ഇളക്കി മറിച്ച് ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍. പട്ടാമ്പിയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ലീലാമ്മ ജോണ്‍ നൃത്ത ചുവടുകള്‍ വച്ചത്. 
ചടങ്ങിനിടെ മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന ഗാനത്തിനാണ് ലീലാമ്മ മനോഹരമായി ചുവടുവച്ചത്. ഫേസ്ബുക്ക്, വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ ഒന്നര മിനിറ്റ് നീളുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഈ പ്രായത്തിലും എത്ര മനോഹരമായാണ് ഇവര്‍ നൃത്തം ചെയ്യുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. വീഡിയോ ലക്ഷക്കണക്കിന് പേര്‍ കാണുകയും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി അടക്കുള്ളവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘എന്താ ഊര്‍ജം’ എന്നാണ് വീഡിയോ പങ്കുവച്ച് മന്ത്രി അഭിപ്രായപ്പെട്ടത്. 

 
middle aged woman in social media viral dance video has been identified
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആർത്തവം, വയറുവേദന സഹിക്കാനായില്ല, സ്വി​ഗി ഡെലിവറി ബോയിയുടെ നല്ല മനസ്, വൈറലായി യുവതിയുടെ പോസ്റ്റ്

ഓരോ ദിവസവും ക്രൂരതകൾ മാത്രം നിറഞ്ഞ എന്തെല്ലാം വാർത്തകളാണ് നാം കാണുന്നത് അല്ലേ? മനുഷ്യരിലും ലോകത്തിലുമുള്ള…