Stay Tuned!

Subscribe to our newsletter to get our newest articles instantly!

Disease HMPV

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്; യാത്രാ പശ്ചാത്തലമില്ല; ബെംഗളുരുവിൽ ചികിത്സയിൽ

ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാൽ കൂടുതൽ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി ക‍ർണാടക അറിയിച്ചു. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുട‍ർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർ‍ദ്ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയിൽ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

2019 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി രോഗബാധ ഉണ്ടാകുന്നത്. കുഞ്ഞ് ചികിത്സയിൽ കഴിയുന്നത് ബെംഗളുരുവിൽ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നാണ്. ഇവിടെ തന്നെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം നടപടികൾ സ്വീകരിച്ചതായി ആശുപത്രിയിൽ നിന്ന് അറിയിച്ചു.

first HMPV case in India 8 month child undergoes treatment in Bengaluru

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Disease Health Healthy Tips

വേനലാണ്‌, ചെങ്കണ്ണിനെ സൂക്ഷിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

സാധാരണയായി വേനലിൽ കാണുന്ന നേത്രരോഗമാണ് ചെങ്കണ്ണ് (conjunctivitis) അഥവാ പിങ്ക് ഐ. കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ഇത്. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ്
Disease Health Tech

നിങ്ങളുടെ കൈയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ? ‘നോമോഫോബിയ’ എന്ന പ്രശ്നം നിങ്ങള്‍ക്കും ഉണ്ടായേക്കാം.!

ദില്ലി: ഫോൺ ഓഫാകുമോയെന്ന പേടി വല്ലാതെ അലട്ടുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്കൊരു പ്രശ്നമുണ്ട്.  ‘നോമോഫോബിയ’ എന്നാണതിന്റെ പേര്. ഫോണില്ലാതെ ജീവിക്കാനാകാത്ത ഒരു തലമുറ നേരിടുന്ന മാനസിക പ്രശ്നമാണിത്. 
Total
0
Share