20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി.

6 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു.

റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട്‌ കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും.

കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി (സ്പെയർ) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ്‌ തീരുമാനം.

20 Coach Vande Bharat in Kerala

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

വരുന്നു, എട്ട്‌ റോഡിന്റെ വീതിയിൽ ആകാശലോബി

രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ്…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…