Stay Tuned!

Subscribe to our newsletter to get our newest articles instantly!

Rate Tech

15 മുതൽ 17 ശതമാനം വരെ കൂടും; തെരഞ്ഞെടുപ്പ് ഒന്ന് കഴിയാൻ കാത്ത് കമ്പനികൾ, മൊബൈൽ റീചാർജിങ് നിരക്ക് വർധിച്ചേക്കും



ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ  താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 


നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം,  ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും. 
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് . 
Jio and Airtel likely to raise prices post 2024 Lok Sabha elections, report 

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

App Tech Whatsapp

തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല : വാട്ട്സ്ആപ്പില്‍ പുതിയ കിടിലന്‍ ഫീച്ചര്‍.!

  • February 25, 2023
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ
Music Tech YouTube

ഇഷ്ടമുള്ള റേഡിയോ സ്‌റ്റേഷൻ ക്രിയേറ്റ് ചെയ്യാം ; പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്ക്

  • February 25, 2023
പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്ക്. ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചറാണ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഇത് ലഭ്യമാണ്. ഈ അപ്ഡേറ്റ് ഉപയോ​ഗിച്ച് ഉപഭോക്താക്കൾക്ക്
Total
0
Share