Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime Theft crime Wayanad

വീട്ടിൽക്കയറി 400 കിലോ കുരുമുളക് കടത്തി, നാൽവർ സംഘത്തെ പൊക്കി പൊലീസ്, വഴികാട്ടിയത് ഫോണ്‍ കോളുകളും സിസിടിവിയും

<



അമ്പലവയല്‍: സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വെച്ച 400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ് (18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍ (22), ബീനാച്ചി പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ ആര്‍  നവീന്‍രാജ് (20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം എ അമല്‍ (19) എന്നിവരാണ് പിടിയിലായത്. അമ്പലവയൽ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.


പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത് മാര്‍ച്ച് 15 ന് രാത്രിയായിരുന്നു. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി മലഞ്ചരക്കുകള്‍ അടക്കം സൂക്ഷിക്കാനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ കയറിയാണ് നാല്‍വര്‍ സംഘം മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. സി സി ടി വി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടര്‍ന്ന പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളിലേക്ക് എത്തുകയായിരുന്നു. 

ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ കെ പി പ്രവീണ്‍ കുമാറിന്റെയും  എസ് ഐ കെ എ ഷാജഹാന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി കെ. രവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ബി പ്രശാന്ത്, ജോജി, വി എസ് സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
400 kilogram Dry Black Pepper Stole From Storage Centre Group of Young Men Arrested in Ambalavayal

=

Admin

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Crime Malappuram

‘25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു’, എടരിക്കോട് വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റിൽ

  • February 25, 2023
മലപ്പുറം: മലപ്പുറത്ത്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള
Crime Kerala sexual Crime

‘കുട്ടികളെ ലൈവ് സെഷനുകൾക്ക് ഉപയോഗിക്കുന്നു’; ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 12 പേർ അറസ്റ്റിൽ

  • February 27, 2023
തിരുവനന്തപുരം:ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഐടി ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആളുകളുണ്ട്. 142 കേസുകളാണ് സംസ്ഥാന വ്യാപകമായി
Total
0
Share