കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അംഗ സംഘത്തിൽപ്പെട്ട അഞ്ച് പേർ തിരയിൽപ്പെട്ടതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. അഞ്ചാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
FOUR people drowned at Thikkodi Drive-in Beach in Kozhikode